അൽബാഹ: ലോകത്തിനൊപ്പം സൗദി അറേബ്യയിലും കോവിഡ്ഭീതി നിലനിൽക്കുമ്പോൾ രക്തദാനത്തില ൂടെ മാതൃക സൃഷ്ടിച്ച് അൽബാഹയിലെ മഖ്വ കെ.എം.സി.സി കമ്മിറ്റി. കർഫ്യൂവിെൻറയും മറ്റു ം പ്രത്യേക സാഹചര്യത്തിൽ മേഖലയിലെ സർക്കാർ ആശുപത്രികളിൽ നേരിടുന്ന രക്തക്ഷാമം പരി ഹരിക്കാനായി മഖ്വ ജനറൽ ആശുപത്രി അധികൃതരുടെ നിർദേശപ്രകാരം കെ.എം.സി.സി പ്രവർത്തകർ രക്തദാനത്തിന് തയാറാവുകയായിരുന്നു.
മുൻവർഷങ്ങളിൽ സൗദി ദേശീയദിനത്തോടനുബന്ധിച്ച് രക്തദാനം നടത്തിയിട്ടുള്ള കെ.എം.സി.സി പ്രവർത്തകർ നിർദേശം സ്വീകരിക്കുകയും അമ്പതോളം പേർ രക്തദാനം നടത്തുകയുമായിരുന്നു.
കോവിഡ്വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുൻകരുതലുകളും ഒരുക്കി രാവിലെ എട്ടു മുതൽ ഉച്ചക്ക് 12വരെ ആശുപത്രി ഓഡിറ്റോറിയത്തിലാണ് രക്തദാന ക്യാമ്പ് നടന്നത്. നിശ്ചിത അകലത്തിൽ ക്രമീകരിച്ച മൂന്ന് ബെഡുകളിലായാണ് പ്രവർത്തകരുടെ രക്തം സ്വീകരിച്ചത്.
ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിൽ മഖ്വ ജനറൽ ആശുപത്രി മേധാവി സാലിം അബ്ദുല്ല അൽഗാമിദി മുഖ്യ പ്രഭാഷണം നടത്തി. ബ്ലഡ് ബാങ്ക് മേധാവി ഫഹദ് സാലിം അഹമ്മദ് അൽഒമരി, ബാങ്ക് ഇൻചാർജ് ഡോ. സുഹൈൽ റഷീദ്, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സഈദ് അരിക്കര, റഫീഖ് എന്നിവർ സംസാരിച്ചു. സിറാജ്, കരീം, ഇസ്ഹാഖ്, മൻസൂർ, അൻവർ, സിദ്ദീഖ്, ഷമീർ, മൊയ്തീൻ കോയ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.