റിയാദ്: മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന കാമ്പയിൻ പ്രചാരണാർഥം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സൗദി നാഷനൽ ജനറൽ സെക്രട്ടറി ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു. ഷാഫി കരുവാരകുണ്ട് പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗിെൻറ ചരിത്രം വിശദമാക്കുന്ന യൂത്ത് ലീഗ് നിർമിച്ച ‘ദ ഒാണറബിൾ എക്സിസ്റ്റൻസ്’ എന്ന ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
സാമൂഹികസുരക്ഷ പദ്ധതി ചെയർമാൻ അഷ്റഫ് തങ്ങൾ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, കോയാമു ഹാജി, ഉസ്മാനലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, ഷൗക്കത്ത് പാലപ്പള്ളി, അഷ്റഫ് അച്ചൂർ, പി.സി. അലി, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ സംസാരിച്ചു. ഷാഹിദ്, അക്ബർ വേങ്ങാട്ട്, ഹബീബ് പട്ടാമ്പി, നാസർ മാങ്കാവ്, ബാവ ചേലേമ്പ്ര, ഇസ്ഹാഖ് നിലമ്പൂർ, മുഹമ്മദ് അലി ഹാജി പാലക്കാട് എന്നിവർ സംബന്ധിച്ചു. അഷ്റഫ് കൽപകഞ്ചേരി, ശരീഫ് അരീക്കോട്, യൂനുസ് കൈതക്കോടൻ, അഷ്റഫ് മോയൻ, ഹമീദ് ക്ലാരി, യൂനുസ്സി താഴേക്കോട്, ഇക്ബാൽ തിരൂർ, സിദ്ദീഖ് കോനാരി, കുഞ്ഞി മുഹമ്മദ് കാടാമ്പുഴ എന്നിവർ നേതൃത്വം നൽകി. ജില്ല സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ തവനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.