ദമ്മാം: എൻ.കെ പ്രേമചന്ദ്രൻ എം.പിക്ക് ആരാദ്യം സ്വീകരണം നൽകണമെന്നതിനെ ചൊല്ലി ദമ്മാമിൽ ഒ.െഎ.സി.സി^കെ.എം.സി.സി തർക്കം എംപിയെ തടയലിൽ വരെ കാര്യങ്ങളെത്തിച്ചു. ചൊവ്വാഴ്ച ദമ്മാമില്‍ ഒ.ഐ.സി.സി സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കെ.എം.സി.സി. പ്രവര്‍ത്തകര്‍ എം.പിയെ തടഞ്ഞത്. ഇതോടെ സ്വീകരണ വേദിയിൽ നിന്ന് പ്രേമചന്ദ്രന് തിരിച്ചുപോവേണ്ടി വന്നു. എൻ.കെ പ്രേമചന്ദ്രന്‍ പങ്കെടുത്ത് സംസാരിക്കാനിരുന്ന പൊതുപരിപാടിയാണ് കെ.എം.സി.സി പ്രതിഷേധത്തെ തുടര്‍ന്ന് നിർത്തിവെക്കേണ്ടി വന്നത്. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതിനൊടുവില്‍ അർധരാത്രിയോടെ സംഘാടകര്‍ വീണ്ടും പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഹ്രസ്വ സന്ദര്‍ശനാർഥം എൻ.കെ പ്രേമചന്ദ്രന്‍ എം.പി സൗദിയില്‍ എത്തിയത്. ഇതിനിടെ ദമ്മാമിലെ ഒ.ഐ.സി.സി സൗദി കൗൺസിൽ ഭാരവാഹികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകിട്ടോടെ പ്രേമചന്ദ്രന്‍ എം.പി യെ ദമ്മാമില്‍ കൊണ്ടുവന്നു.
എം.പി യെ പങ്കെടുപ്പിച്ചുള്ള സ്വീകരണ പരിപാടിയും ഇവരുടെ നേതൃത്വത്തില്‍ നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിനു സമാന്തരമായി കെ.എം.സി.സിയും പ്രേമചന്ദ്രന്‍ എം.പി യെ പങ്കെടുപ്പിക്കുന്ന പരിപാടി നിശ്ചയിച്ചു. ഇതിനു എം.പി യെ വിട്ടുകിട്ടണമെന്ന ആവശ്യവും കെ.എം.സി.സി ഉന്നയിച്ചതായി പറയുന്നു. തങ്ങള്‍ നിശ്ചയിച്ച പരിപാടിക്ക് ശേഷം എം.പി യെ വിട്ടുതരുന്ന കാര്യം പരിഗണിക്കാം എന്ന നിലപാട് ഒ.ഐ.സി.സി എടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കെ.എം.സി.സി നേതാക്കളുടെയും അണികളുടെയും നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഒ.ഐ.സി.സി യുടെ പരിപാടി നടക്കുന്ന ഹാളിനു പുറത്തു തടിച്ചുകൂടുകയും പ്രേമചന്ദ്രന്‍ പരിപാടിയില്‍ സംബന്ധിക്കാൻ എത്തിയതോടെ അദ്ദേഹത്തെ ഹാളിനു മുമ്പില്‍ തടയുകയും ചെയ്തു. ഇതോടെ ഇരുസംഘടനാ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസ്ഥ ഉണ്ടായി.
ഒടുവിൽ എം.പി പരിപാടിയില്‍ സംബന്ധിക്കാതെ തിരിച്ചു പോവുകയായിരിന്നു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതിനു ശേഷം അർധരാത്രിയോടെ ഒ.ഐ.സി.സി.യുടെ നേതൃത്വത്തില്‍ വീണ്ടും പരിപാടി സംഘടിപ്പിച്ചു. എന്നാല്‍ നാട്ടില്‍ നിന്നെത്തിയ എം.പി യെ അവഹേളിക്കുന്ന തരത്തിലേക്ക് സ്ഥിതിഗതികള്‍ വഷളാക്കിയത് ഒ.ഐ.സി.സി.യുടെയും അതിലെ ചില നേതാക്കളുടെയും പിടിവാശി മൂലമാണെന്ന് കെ.എം.സി.സി വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.