റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചാണ്ടി ഉമ്മൻ എം.എൽ.എക്ക് സ്വീകരണം നൽകിയപ്പോൾ
റിയാദ്: പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ബത്ഹ കെ.എം.സി.സി ഓഫിസിൽ നടന്ന സ്വീകരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷതവഹിച്ചു. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന, ആഗോള തലത്തിൽ തന്നെ കൈയൊപ്പ് ചാർത്തിയ പ്രവാസലോകത്തെ ഏറ്റവും മഹത്തരമായ സംഘടനയാണ് കെ.എം.സി.സിയെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉസ്മാൻ അലി അലി പാലത്തിങ്ങൽ, ശിഹാബ് കൊട്ടുകാട്, സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ തുടങ്ങിയവർ സംസാരിച്ചു. കെ.എം.സി.സി നേതാക്കളായ അഷ്റഫ് കൽപകഞ്ചേരി, അബ്ദുറഹ്മാൻ ഫറൂഖ്, മാമുക്കോയ ഒറ്റപ്പാലം, ഷറഫു വള്ളിക്കുന്ന്, സഈദ് ധർമടം, ഫസൽ അൽ റയാൻ, റാഷിദ് ദയ, കുഞ്ഞോയി കോടമ്പുഴ, അലി അക്ബർ കുന്ദമംഗലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും നജീബ് നെല്ലാംകണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.