കെ.എം.സി.സി ശാറ തൗബ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

ജിദ്ദ: കെ.എം.സി.സി ശാറ തൗബ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ഇസ്മായിൽ മുണ്ടക്കളം സമ്മേളനം ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം നസീം കാടപ്പടി അധ്യക്ഷത വഹിച്ചു. നാസർ മച്ചിങ്ങൽ, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു.

ഭാരവാഹി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് റിട്ടേണിങ് ഓഫിസറും സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റുമായ സി.കെ.എ റസാഖ് മാസ്റ്റര്‍, നിരീക്ഷകന്‍ ഹസ്സന്‍ കോയ എന്നിവർ നേതൃത്വം നൽകി. കണ്ണൂർ ജില്ല കെ.എം.സി.സി പ്രസിഡൻറ് അബ്ദുൽറഹിമാൻ വായാട് സ്വാഗതവും ഇബ്രാഹിം തളിപ്പറമ്പ് നന്ദിയും പറഞ്ഞു. മുസ്തഫ മാളിയേക്കൽ ഖിറാഅത്ത് നടത്തി.

ഭാരവാഹികള്‍: സലീം വാവൂർ (പ്രസി), ഇ.സി. അഷ്‌റഫ്, മുസ്തഫ ആനക്കയം, പി.സി. അബൂബക്കർ, മുനീർ മലപ്പുറം (വൈസ് പ്രസി), സൈദ് ചൊക്ലി (ജന. സെക്ര), സി.വി. മെഹബൂബ്, റഷീദ് പനങ്ങാങ്ങര, യൂനുസ് ആനക്കയം, നാഷിഫ് തലശ്ശേരി (ജോയി. സെക്ര), ഇബ്രാഹിം തളിപ്പറമ്പ് (ട്രഷ), എം.കെ. നൗഷാദ് (ഉപദേശക സമിതി ചെയ), നസീം കാടപ്പടി, അബ്ദുൽറഹ്മാൻ വായാട്, റസാഖ് മൊറയൂർ, മുഹമ്മദ് കുട്ടി (ഉപദേശക സമിതി അംഗം), മുസ്തഫ മാളിയേക്കൽ (റിലീഫ് സെൽ ചെയ), അഷ്‌റഫ് സൂപ്പർ (കൺ), ശിഹാബ് പറവൂർ, വി. ജാഫർ (സ്പോർട്സ് വിങ്).

Tags:    
News Summary - KMCC organized Shara Touba area conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.