(1)കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ലകമ്മിറ്റി ‘മ ലൗവ്, ലഗസി, ലിറ്ററേച്ചർ ഫെസ്റ്റ്’ ഐക്യദാർഢ്യ
സമ്മേളനത്തിൽ അഡ്വ. ഷിബു മീരാൻ സംസാരിക്കുന്നു, (2) സദസ്സ്
ജിദ്ദ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ‘മ ലൗവ്, ലഗസി, ലിറ്ററേച്ചർ ഫെസ്റ്റ്’ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മാഈൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ മുഖ്യപ്രഭാഷണം നടത്തി.
മലപ്പുറം വെറുപ്പിന്റെ പ്രദേശമല്ല, സ്നേഹത്തിന്റെ നാടാണ് എന്നതാണ് മലപ്പുറം ജില്ലാ യൂത്ത് ലീഗ് ‘മ ലൗവ്, ലഗസി, ലിറ്ററേച്ചർ ഫെസ്റ്റി’ലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം വർഗീയതയുടെ പാരമ്പര്യമുള്ള നാടല്ല, മറിച്ച് സാമ്രാജ്യത്വ, വർഗീയവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രമുള്ള മണ്ണാണ് മലപ്പുറത്തിന്റേതെന്നും അഡ്വ. ഷിബു മീരാൻ കൂട്ടിച്ചേർത്തു.
യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ ശാക്കിർ, കെ.എം.സി.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി.പി മുസ്തഫ, സി.കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. അന്തരിച്ച മുസ്ലിംലീഗ് നേതാവും മുൻ നിയമസഭാ സാമാജികനുമായ മമ്മുണ്ണി ഹാജിയുടെ പേരിൽ നടന്ന പ്രാർത്ഥനാ സദസ്സിന് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, മുഹമ്മദലി മുസ്ലിയാർ കാപ്പ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും ട്രഷറർ ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.