കെ.എം.സി.സി ജിദ്ദ മഹ്ജർ ഏരിയ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽനിന്ന്
ജിദ്ദ: കെ.എം.സി.സി മഹ്ജർ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷ സംഗമം സംഘടിപ്പിച്ചു. ന്യൂ ഗുലൈൽ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി ഉദ്ഘാടനം ചെയ്തു.
ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഏരിയ വൈസ് പ്രസിഡന്റ് ഇസ്മായിൽ മാഞ്ചേരി അധ്യക്ഷതവഹിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് കെ.കെ മുസ്തഫ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജലീൽ ചെമ്മല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും വെല്ലുവിളിക്കും വിധം ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് സംഘ്പരിവാർ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ശിഹാബ് തൂത പ്രമേയം അവതരിപ്പിച്ചു. ചാച്ചാജിയുടെ വേഷത്തിലെത്തിയ കൊച്ചുബാലൻ മുഹമ്മദ് യാസീൻ ചാച്ചാജിയെ അനുകരിച്ച് ഇംഗ്ലീഷ് പ്രസംഗം നടത്തി. ഫാത്തിമ മിൻഹ ഗാനമാലപിച്ചു. സംഗമത്തിൽ പായസവും പലഹാരവും വിതരണം നടന്നു.
മേക്കോത്ത് കോയ, അഫ്സൽ മുണ്ടശ്ശേരി, ടി.പി അബ്ദുല്ല, ആഷിക് പാലോളിപ്പറമ്പ്, ഉമ്മർ അമരമ്പലം, ഇല്യാസ് കാരാടൻ, ജവാദ് പുത്തൻപുരയിൽ, ജലീൽ പുൽപ്പാടൻ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഏരിയ ജനറൽ സെക്രട്ടറി സലിം മുണ്ടേരി സ്വാഗതവും എം.സി സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.