സൗ​ദി കെ.​എം.​സി.​സി​യു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി മ​ര​ണാ​ന​ന്ത​ര ആ​നു​കൂ​ല്യം ന​ഗ​രൂ​ർ സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന്​ അ​ടൂ​ർ പ്ര​കാ​ശ് എം.​പി കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ജീ​വ​കാ​രു​ണ്യ സേ​വ​ന​ങ്ങ​ൾ മ​ഹ​ത്ത​രം –അ​ടൂ​ർ പ്ര​കാ​ശ് എം.​പി

ദ​മ്മാം: പ്ര​വാ​സ ലോ​ക​ത്ത് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ ആ​ശ്ര​യ​മാ​യി മാ​റി​യ കെ.​എം.​സി.​സി അ​ട​ക്ക​മു​ള്ള പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ കാ​രു​ണ്യ​ത്തി‍െൻറ​യും ഒ​ത്തൊ​രു​മ​യു​ടെ​യും പ്ര​തീ​ക​മാ​ണെ​ന്ന്​ അ​ടൂ​ർ പ്ര​കാ​ശ്​ എം.​പി പ​റ​ഞ്ഞു. അ​ൽ​ഖോ​ബാ​റി​ൽ ജൂ​ലൈ​യി​ൽ റാ​ക്ക ഏ​രി​യ കെ.​എം.​സി.​സി സു​ര​ക്ഷാ​പ​ദ്ധ​തി അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച ആ​റ്റി​ങ്ങ​ൽ ന​ഗ​രൂ​ർ സ്വ​ദേ​ശി അ​ബ്​​ദു​ൽ ജ​ബ്ബാ​റി​െൻറ കു​ടും​ബ​ത്തി​ന് ആ​റ് ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് വി​ത​ര​ണം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ഗ​രൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ് ഒ.​പി. ഹ​ബീ​ബ് ബാ​ലു​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ് പ്ര​ഫ. തോ​ന്ന​യ്ക്ക​ൽ ജ​മാ​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി അ​ക്​​റ​ബി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ് ഇ​സ്മാ​ഇൗ​ൽ പു​ള്ളാ​ട്ട്, ഹ​രി​ത​സ്പ​ർ​ശം ചെ​യ​ർ​മാ​ൻ ഷ​ഹീ​ർ ജി. ​അ​ഹ​മ്മ​ദ്, കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ന​ഗ​രൂ​ർ ഇ​ബ്രാ​ഹിം കു​ട്ടി, ലീ​ഗ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഹാ​ഷിം ക​ര​വാ​രം, അ​ൽ​ഖോ​ബാ​ർ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി മു​നീ​ർ ന​ന്തി, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളാ​യ ത​ക​ര​പ​റ​മ്പ് നി​സാ​ർ, പേ​രൂ​ർ നാ​സ​ർ, ഷാ​ൻ പാ​ങ്ങോ​ട്, ജ​സീം ത​ല​വി​ള, അ​ൻ​സ​ർ പെ​രു​മാ​തു​റ, എം.​കെ. ഷി​ബി​ലി, നൗ​ഫ​ൽ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.