കെ.എം.സി.സി നേതാവ് മുനീർ വടക്കുമ്പാട് ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: ജിദ്ദ കെ.എം.സി.സി കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ്​ മുനീർ വടക്കുമ്പാട് (49) ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട് കടലുണ്ടി വടക്കുമ്പാട് സ്വദേശിയാണ്. ചൊവ്വാഴ്ച രാത്രി സുഹൃത്തുക്കളുടെ റൂമിൽ താമസിച്ച മുനീർ ഭക്ഷണം കഴിച്ച് രാത്രി വൈകി ഉറങ്ങിയതായിരുന്നു. ബുധനാഴ്ച്ച രാവിലെ സുഹൃത്തുക്കൾ ജോലിക്ക് പോയ ശേഷം ഉച്ചയായിട്ടും ജോലിക്കെത്താത്ത മുനീറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുക്കാതെയായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഇദ്ദേഹത്തെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

15 വർഷമായി ജിദ്ദയിലും റിയാദിലുമായി ജോലി ചെയ്തിരുന്ന മുനീർ നാട്ടിൽ മുസ്ലിംലീഗി​െൻറയും സൗദിയിൽ കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനായിരുന്നു.

ബേപ്പൂർ മണ്ഡലം എം.എസ്.എഫ് മുൻ ജനറൽ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിംലീഗ് മുൻ സെക്രട്ടറി, കടലുണ്ടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് മുൻ ട്രഷറർ എന്നീ പദവികൾ വഹിച്ചിരുന്നു.

പിതാവ്: കൊടക്കാട്ടകത്ത് മുഹമ്മദുണ്ണി, മാതാവ്: ബീഫാത്തിമ, ഭാര്യ: ബുഷ്‌റ, മക്കൾ: നിമിയ ശെറിൻ, നെഷ്മിയ, അഹ്ബാൻ മുനീർ. നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് ചെയർമാൻ മുഹമ്മദ്‌കുട്ടി പാണ്ടിക്കാട്, ബേപ്പൂർ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി സാലിഹ് പൊയിൽതൊടി എന്നിവർ രംഗത്തുണ്ട്.

മുനീറി​െൻറ നിര്യാണത്തിൽ കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് വേങ്ങാട്ട്, അഹമ്മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, ലത്തീഫ് കളരാന്തിരി, സൈനുൽ ആബിദീൻ മണ്ണൂർ, സിദ്ദീഖ് പാണ്ടികശാല, നാസർ മുല്ലക്കൽ, അഷ്‌റഫ് കൊങ്ങയിൽ, സാലിഹ് പൊയിൽതൊടി എന്നിവർ അനുശോചിച്ചു.

Tags:    
News Summary - kmcc leader dies at saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.