പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി - മാ​ക്​​സ് ബൂ​പ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

റി​യാ​ദ്​: പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ലും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ലും കെ.​എം.​സി.​സി​യു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മാ​ക്​​സ് ബൂ​പ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ദി കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം പ​ക​രു​ന്ന പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

കോ​ഴി​ക്കോ​ട് ലീ​ഗ് ഹൗ​സി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ മു​സ്​​ലിം ലീ​ഗ് നി​യ​മ​സ​ഭാ​ക​ക്ഷി ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മൊ​യ്​​തീ​ൻ​കോ​യ ക​ല്ല​മ്പാ​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കെ.​എം.​സി.​സി കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മ​ദ് പ​ട്ട​നി​ൽ ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി.

ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​സി. മാ​യി​ൻ​ഹാ​ജി, ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ പാ​ണ്ടി​ക​ശാ​ല, ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി എ​ൻ.​സി. അ​ബൂ​ബ​ക്ക​ർ, കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ക​രീം താ​മ​ര​ശ്ശേ​രി, റ​ഷീ​ദ് പേ​രാ​മ്പ്ര, മാ​ക്​​സ് ബൂ​പ പ്ര​തി​നി​ധി അ​ബു​സി​ദ്ദീ​ഖ്‌ തു​ട​ങ്ങി​യ​വ​രും സൗ​ദി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. കോ​വി​ഡ് മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ൽ രൂ​ക്ഷ​മാ​യ പ്ര​തി​സ​ന്ധി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഏ​റ്റ​വു​മ​ധി​കം ഭീ​ഷ​ണി നേ​രി​ടു​ന്ന ഒ​രു വി​ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ൾ മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​െ​ന്ന​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ. ഭാ​വി​യെ കു​റി​ച്ച് ഭീ​തി​യി​ലാ​ണ് അ​വ​രും കു​ടും​ബ​വും. അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക്​ ആ​​ശ്വാ​സം പ​ക​രാ​നാ​ണ്​ ഈ ​പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​തെ​ന്നും ആ​ദ്യ ഘ​ട്ട​മെ​ന്നോ​ണം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബ​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ന്ന വി​ധ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഫെ​ഡ​റ​ൽ ബാ​ങ്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും പ്ര​ശ​സ്​​ത​മാ​യ മാ​ക്​​സ് ബൂ​പ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് പ്ര​വാ​സി​ക​ൾ​ക്കു​ള്ള ഈ ​ആ​രോ​ഗ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​വാ​സി​യ​ട​ക്കം ആ​റം​ഗ കു​ടും​ബ​ത്തി​ന്​ പ്ര​തി​വ​ർ​ഷം ഏ​റ്റ​വും കു​റ​ഞ്ഞ തു​ക പ്രീ​മി​യ​മാ​യി ന​ൽ​കി 17 ല​ക്ഷം രൂ​പ​യു​ടെ പ​രി​ര​ക്ഷ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ഉ​റ​പ്പു ന​ൽ​കു​ന്ന​ത്.

ക​മ്പ​നി​യു​ടെ ച​ട്ട​പ്ര​കാ​ര​മു​ള്ള വി​വി​ധ രോ​ഗ​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ഡ്‌​മി​റ്റ്‌ ചെ​യ്​​ത് ചി​കി​ത്സ തേ​ടു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ല​ഭ്യ​മാ​വു​ക. മൊ​ത്തം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ഈ ​സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കും. സൗ​ദി​യി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഈ ​പ​ദ്ധ​തി പ​രി​ച​യ​പ്പെ​ടു​ത്തി കെ.​എം.​സി.​സി കാ​മ്പ​യി​ൻ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി​യി​ൽ നി​ന്നും ഒ​ട്ടേ​റെ പേ​ർ ഇ​തി​ന​കം നാ​ട്ടി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. നി​ല​വി​ൽ പ്ര​വാ​സ​ലോ​ക​ത്തു​ള്ള പ​ല​രു​ടെ​യും ജോ​ലി ഭീ​ഷ​ണി​യി​ലാ​ണ്. ചെ​റു​കി​ട ത​ല​ത്തി​ൽ ബി​സി​ന​സ് ന​ട​ത്തി വ​ന്ന വ​ലി​യൊ​രു ശ​ത​മാ​നം പേ​ർ കോ​വി​ഡ് മൂ​ലം മാ​ത്ര​മ​ല്ല നി​യ​മ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ മൂ​ല​വും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് നേ​രി​ടു​ന്ന​ത്.

പി​ടി​ച്ചു നി​ൽ​ക്കാ​നാ​വാ​തെ, തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​ട്ട​വ​രും ബി​സി​ന​സ് ത​ക​ർ​ന്ന​വ​രു​മാ​യി ഒ​ട്ടേ​റെ പേ​ർ നാ​ട്ടി​ലേ​ക്കു​ള്ള മ​ട​ക്ക യാ​ത്ര​യി​ലാ​ണ്. പ​തി​റ്റാ​ണ്ടു​ക​ൾ പ്ര​വാ​സ ഭൂ​മി​യി​ൽ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും വെ​റും ​ൈക​യോ​ടെ​യാ​ണ് ഭൂ​രി​ഭാ​ഗം പേ​രു​ടെ​യും മ​ട​ക്കം.

ത​െൻറ​യും കു​ടും​ബ​ത്തി​െൻറ​യും ദൈ​നം​ദി​ന ജീ​വി​തം ത​ള്ളി​നീ​ക്കാ​ൻ പോ​ലും പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് കെ.​എം.​സി.​സി സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ല​ക്ഷ്യം വെ​ച്ച് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​മാ​യി രം​ഗ​ത്തു വ​ന്ന​ത്. മാ​ക്​​സ് ബൂ​പ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും ഈ ​സ്‌​കീ​മെ​ന്നും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - KMCC - Launches Max Bupa Insurance Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.