ഉ​മ്മ​ര്‍ മ​ണ്ണാ​ര്‍ക്കാ​ട്, റ​ഷീ​ദ് എ​റ​ണാ​കു​ളം, ആ​രി​ഫ് പ​ഴ​യ​ക​ത്ത്, ഷാ​ഫി പെ​രി​ന്ത​ല്‍മ​ണ്ണ

കെ.എം.സി.സി ഖുലൈസ് ഏരിയ സമ്മേളനം

ഖുലൈസ്: 'കെ.എം.സി.സിയില്‍ അംഗമാവുക പ്രവാസത്തിന്‍റെ നന്മയാവുക' എന്ന പ്രമേയവുമായി സൗദിയില്‍ നടന്നുവരുന്ന അംഗത്വ കാമ്പയിനിന്‍റെ ഭാഗമായി ജിദ്ദ ഖുലൈസ് ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ഖുലൈസിലെയും പരിസര പ്രദേശങ്ങളിലെയും വനിതകളടക്കമുള്ള മുന്നൂറോളം അംഗങ്ങള്‍ സമ്മേളനത്തിൽ പങ്കെടുത്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു.

അസീസ് കുട്ടലങ്ങാടി അധ്യക്ഷത വഹിച്ചു. ഖുലൈസില്‍ നിന്നും ജിദ്ദ കെ.എം.സി.സി വനിത വിങ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്ത സലീന ഇബ്രാഹീം വന്നേരി, കോവിഡ് കാലത്ത് ഖുലൈസ് ജനറല്‍ ആശുപത്രിയിൽ സ്തുത്യര്‍ഹമായ സേവനം ചെയ്ത നഴ്സുമാർ, കെ.എം.സി.സി ഹജ്ജ് വളന്റിയര്‍ സേവനം ചെയ്തവർ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

റിട്ടേണിങ്‌ ഓഫിസര്‍ സൗദി നാഷനല്‍ കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം മജീദ് പുകയൂർ, ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി സാബില്‍ മമ്പാട് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇബ്രാഹീം വന്നേരി നന്ദി പറഞ്ഞു. കരീം മൗലവി ഒളവട്ടൂർ പ്രാർഥന നടത്തി.

ഭാരവാഹികൾ: ഉമര്‍ മണ്ണാര്‍ക്കാട് (ചെയര്‍മാന്‍), റഷീദ് എറണാകുളം (പ്രസിഡന്‍റ്), അദുപ്പ മഞ്ചേരി, ഷുക്കൂര്‍ ഫറോക്ക്, അക്ബര്‍ കോട്ടക്കല്‍, കരീം മൗലവി ഒളവട്ടൂർ (വൈസ് പ്രസി.), ആരിഫ് പഴയകത്ത് (ജന. സെക്രട്ടറി), നാസര്‍ ഓജര്‍ പട്ടാമ്പി, റാഷിഖ് മഞ്ചേരി, ജാബിര്‍ മലയില്‍, സക്കീര്‍ മക്കരപറമ്പ (ജോ. സെക്ര.), ഷാഫി പെരിന്തല്‍മണ്ണ (ട്രഷ.), ഹനീഫ മങ്കട (ഉപ. സിമിതി ചെയര്‍മാന്‍), അസീസ് കൂട്ടിലങ്ങാടി (ഉപ. സിമിതി വൈസ് ചെയര്‍മാന്‍), അബ്ദുൽ അസീസ് അസ്ഹരി, കുഞ്ഞിമുഹമ്മദ് ഇരുമ്പുഴി, അഷ്റഫ് ചട്ടിപറമ്പ് (ഉപ. സിമിതി അംഗങ്ങൾ).

Tags:    
News Summary - KMCC Khulais Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.