കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാൻറ് ഇഫ്താർ സംഗമം
ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഗ്രാൻറ് ഇഫ്താർ സംഘടിപ്പിച്ചു. എലഗൻറ് പാർക്കിൽ നടന്ന ഇഫ്താർ സംഗമത്തിൽ 1800 ഓളം ആളുകൾ പങ്കെടുത്തു. കെ.എം.സി.സി വേൾഡ് പ്രസിഡൻറ് കെ.പി മുഹമ്മദ് കുട്ടി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്മയിൽ മുണ്ടുപറമ്പ് അധ്യക്ഷത വഹിച്ചു. നാസർ വെളിയങ്കോട്, വി.പി മുസ്തഫ, സി.കെ റസാഖ്, നാസർ മച്ചിങ്ങൽ, മജീദ് കോട്ടീരി,അഷ്റഫ് അഞ്ചാലൻ, അയ്യൂബ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അഷ്റഫ് മുല്ലപ്പള്ളി കുടുംബ സുരക്ഷ ആനുകൂല്യങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതവും അബു കട്ടുപ്പാറ നന്ദിയും പറഞ്ഞു.
ഇല്ല്യാസ് കല്ലിങ്ങൽ, കെ.കെ മുഹമ്മദ്, സലിം മമ്പാട്, സൈതലവി പുളിയങ്കോട്, യാസിദ് തിരൂർ, മജീദ് കള്ളിയിൽ, മുസ്തഫ കോഴിശ്ശേരി, നൗഫൽ ഉള്ളാൻ, ഉനൈസ് കരുമ്പിൽ, ഹംദാൻ ബാബു, റംസീന പള്ളിപറമ്പൻ, സുഹൈല തേറമ്പത്ത്, എൻ. ഷഫീദ, സൻഹ ബഷീർ, ഇർഷാദ, ഖദീജ, സലീന, ആഷിഫ, ശബ്ന, സാബിർ തുടങ്ങിയവർ നേത്യത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.