കെ.എം.സി.സി ജിദ്ദ അനാകിഷ് ഏരിയ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പാണക്കാട്
ബശീറലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
ജിദ്ദ: അനാകിഷ് ഏരിയയിലെ മലയാളികളും ഫാമിലികളും വിവിധ അറബ് വംശജരും അടക്കം വലിയ ജനാവലി പങ്കെടുത്ത ഇഫ്താർ സംഗമം ശ്രദ്ധേയമായി. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ഖുർആൻ പാരായണ മത്സരങ്ങളും നടത്തി പ്രവാസ ജിദ്ദയുടെ പ്രശംസ നേടിയ അനാകിഷ് ഏരിയ നടത്തിയ ഇഫ്താർ സംഗമത്തിന്റെ ഉദ്ഘാടനം എസ്.ഐ.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ നിർവഹിച്ചു.
ഏരിയ പ്രസിഡന്റ് ബഷീർ കീഴില്ലത്ത് അധ്യക്ഷത വഹിച്ചു. പാണക്കാട് ബശീറലി ശിഹാബ് തങ്ങൾ അനുഗ്രഹപ്രഭാഷണം നടത്തി.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട്, സെക്രട്ടറി നാസർ വെളിയങ്കോട്, ജിദ്ദാ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരി(മ്പ, ജനറൽ സെക്രട്ടറി വി.പി മുസ്തഫ, നാസർ മച്ചിങ്ങൽ, ഹസ്സൻ ബത്തേരി, സാബിൽ മമ്പാട്, അഷ്റഫ് താഴേക്കോട്, സിറാജ് കണ്ണവം, വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ ഇസ്മായിൽ മുണ്ടുപറമ്പ്, ഹബീബ് പട്ടാമ്പി, അബ്ദുള്ള ഹിറ്റാച്ചി, നൗഫൽ റഹേലി, നാഫിഹ് തങ്ങൾ, സവാദ് ഫൈസി അങ്ങാടിപ്പുറം, കെ.എസ് ദാരിമി, മുംതാസ് ടീച്ചർ, ശമീല മൂസ വിവിധ മണ്ഡലം, പഞ്ചായത്ത്, ഏരിയാ, വനിതാ വിങ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. റബ്ബാനിയാ കോളജ് പ്രിൻസിപ്പൽ അലി ഫൈസി മേലാറ്റൂർ പ്രാർത്ഥന നടത്തി.
ഏരിയ സെക്രട്ടറി മുജീബ് പാങ് സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് നന്ദിയും പറഞ്ഞു. ശരീഫ് തെന്നല ഖിറാഅത്ത് നടത്തി.
ബഷീർ കുറ്റിക്കാവ്, റഹ്മത്ത് അലി എരഞ്ഞിക്കൽ, ഫാരിസ് കോങ്ങാട്, സമീർ ചെമ്മംകടവ്, മജീദ് കൊടുവള്ളി, ബഷീർ ആഞ്ഞിലങ്ങാടി, യാസർ മാസ്റ്റർ, ശരീഫ് അമൽ, ഖാലിസ് ബഷീർ, ഹാരിസ് മമ്പാട്, മൻസൂർ അലി വാഴക്കാട്, അസ്കർ മഞ്ചേരി, നാസർ എടപ്പറ്റ, യു.കെ അഷ്റഫ്, ജുനൈസ് തച്ചമ്പാറ, അൻവർ അബ്ദുള്ള, ഗഫൂർ കാപ്പാടൻ, ഹാജറ ബഷീർ, നസീഹ ടീച്ചർ, ഹസീന അഷ്റഫ്, ഫസീല ബഷീർ, ശഹനാസ്, നസീറ നിസാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.