പത്താം തരം തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ അബ്ബാസലിക്ക് സൗദി, മാറാക്കര പഞ്ചായത്ത് കെ.എം.സി.സി ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു
ജിദ്ദ: വൈകല്യങ്ങളെ അതിജീവിച്ച് പത്താം തരം തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയ കരേക്കാട് സ്വദേശി അബ്ബാസലിയെ കെ.എം.സി.സി സൗദി, മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. പാണക്കാട് നടന്ന ചടങ്ങിൽ സൗദി, മാറാക്കര പഞ്ചായത്ത് കെ.എം.സി.സി ഉപഹാരം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അബ്ബാസലിക്ക് സമ്മാനിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം സ്കൂൾ പഠനം തുടരാൻ കഴിയാതെ പോയ അബ്ബാസലി തന്റെ ഇച്ഛാശക്തിയും കഠിന പ്രയത്നവും കൊണ്ടാണ് തുല്യത പരീക്ഷയിൽ ഉന്നത വിജയം നേടിയത്. മികച്ച ഗായകനും മാപ്പിളപ്പാട്ട് സംവിധായകനും കൂടിയായ അബ്ബാസലി നിരവധി മുസ്ലിം ലീഗ് സംഘടന ഗാനങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചടങ്ങിൽ സൗദി, മാറാക്കര പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ ടി.എ. നാസർ (നാസർ മക്ക), ചീഫ് കോഓഡിനേറ്റർ കുഞ്ഞി മുഹമ്മദ് കൊളമ്പൻ, കോഓഡിനേറ്റർ മുജീബ്റഹ്മാൻ നെയ്യത്തൂർ, മാറാക്കര ഗ്ലോബൽ കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി അഷ്റഫലി പുതുക്കുടി, പട്ടാക്കൽ കുഞ്ഞാപ്പു ഹാജി, റാഷിദ് ഇരിമ്പിളിയം എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.