കെ.എം.സി.സി ഗസ്സ ഐക്യദാര്‍ഢ്യ സംഗമത്തിൽ ടി.വി ഇബ്രാഹിം എം.എൽ.എ
മുഖ്യപ്രഭാഷണം നടത്തുന്നു
ദമ്മാം: കെ.എം.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി ഗസ്സ ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ടി.വി ഇബ്രാഹിം മുഖ്യാതിഥിയായിരുന്നു.
പട്ടിണിയും ദുരിതവും ബോംബുകളും പെയ്യുന്ന ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന നരനായാട്ട് ലോക ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതയാണെന്നും കാലം മാപ്പ് നല്‍കാത്ത ധ്വംസനം ആണെന്നും അദ്ദേഹം പറഞ്ഞു ഗസ്സയില്‍ നീതി പലരും കാലത്തോളം മുസ്ലിം ലീഗിന്റെ പിന്തുണയും പ്രാര്‍ത്ഥനയും ഫലസ്തീന് ജനതയ്ക്ക് ഒപ്പം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അബു ജീര്‍ഫാസ് ഹുദവി ഐക്യദാര്‍ഢ്യ പ്രഭാഷണവും പ്രാർഥനയും നടത്തി. കെ.എം.സി.സി സൗദി കിഴക്കന്‍ പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോടൂര് ഉദ്ഘാടനം ചെയ്തു.
കെ.പി ഹുസ്സൈന്‍ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി മുന്‍സിപ്പല്‍ വൈസ് ചെയര്മാന് അഷ്റഫ് മഡാന്‍, സൗദി കിഴക്കന്‍ പ്രവിശ്യയിലെ കെ.എം.സി.സി നേതാക്കളായ അലിക്കുട്ടി ഒളവട്ടൂർ, സൈന്‍ കുമിളി തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ജവഹര്‍ കുനിയില്‍ സ്വാഗതവും മുഹമ്മദ് കരിങ്കപ്പാറ നന്ദിയും പറഞ്ഞു. ബഷീര്‍ ആലുങ്കല്‍, റിയാസ് മമ്പാട്, അഷ്റഫ് ക്ലാരി, ഉസ്മാന് പൂണ്ടോളി, നസീര്‍ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.