പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന രാജേഷ് നെയ്യന് കേളി കലാസാംസ്കാരിക വേദി അൽ മനാഹ് യൂനിറ്റ് യാത്രയയപ്പ്​ നൽകിയപ്പോൾ

രാജേഷ് നെയ്യന് കേളി യാത്രയയപ്പ് നൽകി

റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അസീസിയ ഏരിയ അൽ മനാഹ് യൂനിറ്റ് അംഗം രാജേഷ് നെയ്യന് യൂനിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. കണ്ണൂർ തലശ്ശേരി സ്വദേശിയായ രാജേഷ് റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫർണിചർ എസ്​റ്റിമേറ്റർ ആയി ജോലി ചെയ്തു വരികയായിരുന്നു.

ചടങ്ങിൽ യൂനിറ്റ് പ്രസിഡൻറ്​ ശശി കാട്ടൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗവും അസീസിയ രക്ഷാധികാരി ആക്ടിങ് കൺവീനറുമായ റഫീഖ് ചാലിയം, ഏരിയ പ്രസിഡൻറ്​ അലി പട്ടാമ്പി, ഏരിയ സെക്രട്ടറി സുധീർ പോരേടം, ഏരിയ ജോയിൻറ്​ സെക്രട്ടറി സുബാഷ്, ഏരിയ കമ്മിറ്റി അംഗം സ്വാലിഹ് മൊറയൂർ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി സജാദ് ഉപഹാരം രാജേഷിന് കൈമാറി. ചടങ്ങിൽ യൂനിറ്റ് മെമ്പർമാരും സഹപ്രവർത്തകരും പങ്കെടുത്തു. യൂനിറ്റ് സെക്രട്ടറി സ്വാഗതവും രാജേഷ് നെയ്യൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Rajesh Neyyan was given a farewell speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.