സജിത് രാമകൃഷ്ണന്റെ ‘ഒരു തുണ്ട് നീലാകാശം’ പുസ്തകം ജോളി ലോനപ്പൻ രഞജിത് വടകരക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: സജിത്ത് രാമകൃഷ്ണന്റെ ആദ്യ കഥാസമാഹാരമായ ‘ഒരു തുണ്ട് നീലാകാശം’ ദമ്മാമിൽ പ്രകാശനം ചെയ്തു. സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ദമ്മാം അൽമുനാ സ്കൂൾ പ്രിൻസിപ്പൽ നൗഫൽ പാലക്കോടത്ത് സംഗമം ഉദ്ഘാടനം ചെയ്തു.
ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ ജോളി ലോനപ്പൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു. രഞ്ജിത്ത് വടകര ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ. സിന്ധു ബിനു പുസ്തകപരിചയം നടത്തി. ബാല്യകാലത്തിന്റെ മധുരവും വേദനയും ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും കുടുംബബന്ധങ്ങളുടെ ആഴവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന കൃതിയാണ് ‘ഒരു തുണ്ട് നീലാകാശം’ എന്ന് അവർ പറഞ്ഞു. സമാജം ദേശീയ പ്രസിഡൻറ് മാലിക് മഖ്ബൂൽ, അബ്ദുൽ ഖാദർ വാണിയമ്പലം, ഷാജി മതിലകം, ലീന ഉണ്ണികൃഷ്‌ണൻ, ശ്രീജിത്ത് രാമകൃഷ്ണൻ, ഇഖ്ബാൽ വെളിയങ്കോട് എന്നിവർ സംസാരിച്ചു.
ജോളി ലോനപ്പനുള്ള സമാജത്തിന്റെ ആദരവ് ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ഷനീബ് അബൂബക്കർ എന്നിവർ ചേർന്ന് സമർപ്പിച്ചു. ഗ്രന്ഥകാരൻ സജിത്ത് രാമകൃഷ്ണനുള്ള സ്നേഹാദരവ് സാജിദ് ആറാട്ടുപുഴയും മാലിക് മഖ്ബൂലും ചേർന്ന് സമ്മാനിച്ചു. പി.ടി. അലവി, സൈനു കുമളി, ബിജു പൂതക്കുളം, മാത്തുകുട്ടി പള്ളിപ്പാട്, സെയ്ദ് ഹമദാനി, ലതിക അങ്ങേപ്പാട്ട്, സമദ് കൂടല്ലൂർ, ആർ. ഷഹ്‌ന, ലുഖ്മാൻ വിളത്തൂർ, മോഹൻ വസുധ, രശ്മി ചന്ദ്രൻ, സൗമ്യ വിനോദ്, ഗായത്രി ബിജു, മഞ്ജുഷ ലജിത്ത് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പ്രകാശന ചടങ്ങിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സന്ധ്യയിൽ ജോയ് തോമസ്, സീനത്ത് സാജിദ്, കല്യാണി ബിനു, അസ്ഹർ, ബിനു കുഞ്ഞ്, റിൻസി, ഷാജി മതിലകം എന്നിവർ അവതരിപ്പിച്ച കവിതകളും ഗാനങ്ങളും ശ്രദ്ധേയമായി. വിസ്മയ സജീഷ് അവതരിപ്പിച്ച മലയാളി സമാജം അവതരണഗാനത്തിെൻറ നൃത്താവിഷ്കാരം ചടങ്ങിന് മിഴിവേകി. ഹുസൈൻ ചമ്പോളിൽ, സഹീർ മജ്ദാൽ എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. സജിത്ത് രാമകൃഷ്ണൻ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി.
മലയാളി സമാജം ഭാരവാഹികളായ ഫെബിനാ നജ്മുസമാൻ, ബിനു പുരുഷോത്തമൻ, ഉണ്ണികൃഷ്ണൻ, ഷാജു അഞ്ചേരി, നസീർ പുന്നപ്ര, വിനോദ് കുഞ്ഞ്, സരള ജേക്കബ്, ഷാക്കിറ ഹുസൈൻ, സബി നസീർ, ബൈജുരാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. നജ്മുസമാൻ കുളങ്ങരതൊടി സ്വാഗതവും ബിനു കുഞ്ഞ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.