യാംബു ടൗൺ ഇസ്‌ലാമിക് സെൻററി​ന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ഉംറ ട്രിപ് സംഘടിപ്പിച്ചപ്പോൾ (ഫയൽ ചിത്രം)

റമദാനിലെ എല്ലാ ദിവസങ്ങളിലും യാംബുവിൽനിന്ന് സൗജന്യ ഉംറ സർവിസ്; ബുക്കിങ് ആരംഭിച്ചു

യാംബു: റമദാൻ മാസത്തിൽ വിശ്വാസികൾക്കായി യാംബുവിൽ നിന്ന് എല്ലാ ദിവസവും സൗജന്യ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നു. യാംബു ടൗൺ ഇസ്‌ലാമിക് സെൻറർ (ജാലിയാത്ത്), പ്രമുഖ കോൺട്രാക്റ്റിങ്​ സ്ഥാപനമായ ‘അറാട്കോ’ കമ്പനി എന്നിവരാണ് ഈ സേവനങ്ങൾ വിവിധ രീതിയിൽ ഒരുക്കിയിരിക്കുന്നത്.

ഉംറ യാത്രയ്ക്കുള്ള ബുക്കിങ് ഇരു സ്ഥാപനങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. റമദാനിലെ എല്ലാ ദിവസങ്ങളിലും ളുഹ്ർ നമസ്കാരാനന്ത രമാണ് യാത്ര പുറപ്പെടുന്നത്. മലയാളികളടക്കം നൂറുകണക്കിന് വിശ്വാസികൾക്കും വ്യാവസായ നഗരിയിലെ തൊഴിലാളികൾക്കും ഏറെ ആശ്വാസകരമായ ഈ പദ്ധതി കഴിഞ്ഞ വർഷങ്ങളിലും വിജയകരമായി നടപ്പാക്കിയിരുന്നു.

ജാലിയാത്തി​െൻറ കീഴിലുള്ള ബസുകൾ ടൗൺ മസ്ജിദ് ജാമിഅഃ കബീർ പരിസരത്തുള്ള ഇഫ്താർ ടെൻറിന് സമീപത്തു നിന്നാണ് പുറപ്പെടുക. ഉംറ നിർവഹിച്ച ശേഷം പിറ്റേദിവസം രാവിലെ 7.30-ഓടെ ബസ് തിരികെ യാംബുവിലെത്തും. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ടൗണിലെ ലക്കി ഹോട്ടലിന് അടുത്തുള്ള ജാലിയാത്ത് ഓഫീസിൽ ബന്ധപ്പെടാം.

അറാട്കോ കമ്പനിക്കു വേണ്ടി ഇഫ്താർ വിരുന്ന്, അത്താഴം, ഖുർആൻ, തസ്ബീഹ് എന്നിവയടങ്ങിയ സൗജന്യ ഉംറ യാത്ര മാഹിർ ദുഹയ്യിസ്‌ അൽ രിഫായി ആണ് സ്പോൺസർ ചെയ്തിരിക്കുന്നത്. അറാട്കോയുടെ കീഴിലുള്ള ബസുകൾ മസ്ജിദ് ജാമിഅഃ കബീറിന് സമീപത്തുള്ള ‘ബിൻ ദിഹാഇസ് ജനറൽ സർവിസ്’ ഓഫീസ് പരിസര ത്ത് നിന്നാണ് പുറപ്പെടുക.

താജ് ഹോട്ടലിന് സമീപമുള്ള ‘ബിൻ ദിഹാഇസ് ജനറൽ സർവിസ്’ ഓഫീസിൽ നേരിട്ടെത്തി സീറ്റ് ബുക്ക് ചെയ്യാം. രാവിലെ 9.30 മുതൽ 2.30 വരെയും, വൈകുന്നേരം 5.30 മുതൽ രാത്രി 11.45 വരെയുമാണ് ഓഫീസ് സമയം.

റമദാൻ 20 വരെ ദിവസവും മൂന്ന് ബസ് വീതവും റമദാൻ 20 ന് ശേഷം 5 ബസുകൾ വീതവും ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച്ചകളിലും മറ്റും ആവശ്യമെങ്കിൽ കൂടുതൽ ബസ് സർവീസുകൾ ഒരുക്കുമെന്നും അറാട്കോ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0565758043, 0548465567 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Free Umrah service from Yambu on all days of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.