ദമ്മാം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേ
Posted On
date_range Updated On
date_range ദമ്മം-ബഹ്റൈൻ കിങ് ഫഹദ് കോസ്‌വേയിൽ പുതിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽവന്നു
ദമ്മാം: സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയിൽ പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. കിങ് ഫഹദ് കോസ്‌വേ അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചതനുസരിച്ച് ബുധനാഴ്ച മുതലാണ് പുതിയ നിരക്കുകൾ ഈടാക്കിത്തുടങ്ങിയത്.
പുതുക്കിയ നിരക്ക് പ്രകാരം കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 റിയാലാണ് ടോൾ നൽകേണ്ടത്. മിനി ബസുകൾക്ക് 55 റിയാലും വലിയ ബസുകൾക്ക് 70 റിയാലുമാണ് പുതിയ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, ട്രക്കുകൾക്ക് ടണ്ണിന് എഴ് റിയാൽ എന്ന കണക്കിലാണ് നിരക്ക് ഈടാക്കുക.
എന്നാൽ ഭിന്നശേഷിക്കാർ, വിദ്യാർഥികൾ, നിത്യേന യാത്ര ചെയ്യുന്നവർ എന്നിവർക്ക് നൽകിവരുന്ന പ്രത്യേക ടോൾ ഇളവുകളിൽ മാറ്റമുണ്ടാകില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.