സൈനുൽ ഹാരിസ്, അലവി കൊട്ടപ്പുറം, ശിഹാബ് ഫൈസി കരിങ്കല്ലത്താണി, പി.പി. അബ്ദുൽ വാഹിദ്
ജിദ്ദ: കെ.എം.സി.സി ഫുറൂസിയ (ഉസ്ഫാൻ റോഡ്) ഏരിയ സമ്മേളനം ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. അലവി കൊട്ടപ്പുറം അധ്യക്ഷത വഹിച്ചു. പി.പി അബ്ദുൽ വാഹിദ് റിപ്പോർട്ട് അവതരണം നടത്തി.
സൗദി നാഷനൽ കമ്മിറ്റി അംഗം മജീദ് പുകയൂർ റിട്ടേണിങ് ഓഫിസറും മലപ്പുറം ജില്ല സെക്രട്ടറി സാബിൽ മമ്പാട് നിരീക്ഷകനുമായി നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ ശിഹാബ് ഫൈസി കരിങ്കല്ലത്താണി സ്വാഗതം പറഞ്ഞു. അബൂബക്കർ മൗലവി പ്രാർഥന നടത്തി. ഭാരവാഹികൾ: സൈനുൽ ഹാരിസ് (ചെയർ), അലവി കൊട്ടപ്പുറം (പ്രസി.), അബ്ദുൽ ബാരി, സമീർ ഖാൻ, ബീരാൻ കുട്ടി, താജുദ്ദീൻ മൗലവി (വൈസ്. പ്രസി.), ശിഹാബ് ഫൈസി കരിങ്കല്ലത്താണി (ജന. സെക്ര), അനസ് ബാബു, ഇ.കെ. നിഷാദ്, ശിഹാബ് പള്ളിയാളി, ശിഹാബ് നെല്ലിക്കുത്ത് (ജോ. സെക്ര.), പി.പി. അബ്ദുൽ വാഹിദ് (ട്രഷ), അഷ്റഫ് കൊട്ടപ്പുറം, വി.പി. കോയക്കുട്ടി, ഫൈസൽ പൂങ്ങാടൻ (ഉപദേശക സമിതി), സൈനുൽ ആബിദ്, സി.വി. അസീസ്, കെ. ഹബീബ് റഹ്മാൻ, റഹീം ത്വയ്ബ, ടി.വി. നൗഷാദ്, പി. ഷാനവാസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.