കെ.എം.സി.സി ഫുട്്ബാൾ ഇന്ന് തുടങ്ങും

ജിദ്ദ: വാഴക്കാട് പഞ്ചായത്ത്‌ കെ.എം.സി.സിയുടെ രണ്ടാമത് സെവൻസ് ഫുട്ബോൾ ടൂർണമ​​െൻറിന് വ്യാഴാഴ്ച തുടക്കമാവും. മതാർഗദീം ശബാബിയ സ്​റ്റേഡിയത്തിലാണ് മത്സരങ്ങൾ. ജിദ്ദയിലെ 12 ടീമുകളാണ് പങ്കെടുക്കുന്നത്.  രാത്രി 10.30നുള്ള  ഉദ്ഘാടന മത്സരത്തിൽ ജിദ്ദ മറൈൻ ഫൈറ്റേഴ്സ്, വി.സി.എ ജിദ്ദയെ നേരിടും.  ശറഫിയ്യ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തൃശൂർ ജില്ല പ്രസിഡൻറ്​ എൻ.എസ്.എ മുജീബ് ഫിക്‌സ്ചർ പ്രകാശനം ചെയ്തു.  ടൂർണമ​​െൻറ്​ കമ്മിറ്റി ചെയർമാൻ സി.സി റസാഖ് അധ്യക്ഷത വഹിച്ചു. സി.കെ ഷാക്കിർ ഉദ്​ഘാടനം ചെയ്തു. ചെറി മഞ്ചേരി, ഷറഫു വാഴക്കാട്, എം.കെ ഷിബിലി, സിറാജ് ചെറുവട്ടൂർ സംസാരിച്ചു. ടൂർണമ​​െൻറ് കമ്മിറ്റി കൺവീനർ എക്സൽ മുസ്തഫ സ്വാഗതം പറഞ്ഞു.  

Tags:    
News Summary - KMCC Football starting today saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.