റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടത്തുന്ന 'ഫെസ്റ്റി വിസ്റ്റ-2021' പരിപാടിക്ക് വ്യാഴാഴ്ച തുടക്കമാവും. റിയാദ് എക്സിറ്റ് 18ലെ സലാഹിയ ഇസ്തറാഹയിലാണ് ഉദ്ഘാടന ചടങ്ങ്. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
ആനുകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് എസ്.വി. അർശുൽ അഹമ്മദ് സംസാരിക്കും. തുടർന്ന് നടക്കുന്ന ലീഡേഴ്സ് മീറ്റിൽ മുഹമ്മദ് കോയ വാഫി പ്രഭാഷണം നടത്തും.
'ഞങ്ങൾ ഇതുവരെ' എന്ന സെഷനിൽ പഴയകാല നേതാക്കൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കും. രണ്ടു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി ഇ. അഹമ്മദ് ഇൻറർനാഷനൽ ബാഡ്മിൻറൺ ടൂർണമെൻറ്, സി.എച്ച്. മുഹമ്മദ്കോയ മെമ്മോറിയൽ ഫുട്ബാൾ ടൂർണമെൻറ്, ലീഡേഴ്സ് മീറ്റ്, വെൽഫെയർ മീറ്റ്, ബിസിനസ് മീറ്റ്, സൈബർ മീറ്റ്, കമ്പവലി, ഷൂട്ട്ഔട്ട് മത്സരങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള വിവിധ പരിപാടികൾ എന്നിവയും നടക്കും.
ജനുവരി ആദ്യവാരം നടക്കുന്ന സമാപന സമ്മേളനത്തിൽ നാട്ടിൽ നിന്നടക്കം പ്രമുഖ നേതാക്കളും കലാകാരന്മാരും പങ്കെടുക്കും. റിയാദ് നഗരത്തിെൻറ കുതിപ്പും കെ.എം.സി.സിയുടെ ചരിത്രവും അനാവരണം ചെയ്യുന്ന മാഗസിൻ പരിപാടിയുടെ അവസാനം പ്രകാശനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയും അക്ടിങ് സെക്രട്ടറി കബീർ വൈലത്തുരും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.