ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽനിന്നുള്ള സഹായ വിതരണോദ്ഘാടനം
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറത്ത് നിർവഹിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗങ്ങളുടെ ചികിത്സക്കുമായി ഒന്നേമുക്കാൽ കോടി രൂപയോളം വിതരണം ചെയ്തു. മലപ്പുറത്ത് നടന്ന ജിദ്ദ കെ.എം.സി.സി പ്രവർത്തക സംഗമത്തിൽ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിതരണ ഉദ്ഘാടനം ചെയ്തു.
നാടിെൻറ അഭിവൃദ്ധിക്കായി വലിയ സംഭാവന ചെയ്ത കെ.എം.സി.സിയോടും പ്രവാസി സമൂഹത്തോടും എന്നും രാജ്യം കടപ്പെട്ടിരിക്കുമെന്നും പ്രവാസികളുടെ കനിവില്ലെങ്കിൽ കേരളത്തിന് മുന്നോട്ടുപോകാൻ സാധ്യമല്ലാത്ത അവസ്ഥയാണെന്നും ജിദ്ദ കെ.എം.സി.സിയുടെ സംഘടിത സേവനം എന്നും തങ്ങളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപ്പുവർഷത്തിൽ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട 33 പ്രവാസികളുടെ കുടുംബത്തിനും 107 പേരുടെ ചികിത്സക്കുമായാണ് 1,67,32,000 രൂപ വിതരണം ചെയ്തത്.
മലപ്പുറം ഭാഷ സമര സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജിദ്ദ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ് വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.വി. ഇബ്രാഹീം എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും നിസാം മമ്പാട് നന്ദിയും പറഞ്ഞു. പി.എം.എ. ജലീൽ, പാഴേരി കുഞ്ഞി മുഹമ്മദ്, സി.കെ. അബ്ദുറഹ്മാൻ, ഷൗക്കത്ത് ഞാറക്കോടൻ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര, സി.സി. കരീം, ജലീൽ ഒഴുകൂർ എന്നിവർ നേതൃത്വം നൽകി. ജിദ്ദയിൽനിന്നുള്ള നൂറുകണക്കിന് കെ.എം.സി.സി പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ഡിസംബർ ഒന്നിന് നാട്ടിൽ നടക്കുന്ന ജിദ്ദ കെ.എം.സി.സി മഹാസംഗമത്തിന് അന്തിമ രൂപം നൽകി. പ്രവാസികളോടുള്ള കടുത്ത വിവേചനങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് സംഗമം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.