നൗഷാദ് ചേറൂരിന് കെ.എം.സി.സി ജിദ്ദ വേങ്ങര മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡൻറ് ഇ.വി. നാസർ കൈമാറുന്നു
ജിദ്ദ: കണ്ണമംഗലം പഞ്ചായത്തിലേക്ക് പുതുതായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട നൗഷാദ് ചേറൂറിന് ജിദ്ദ കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി. ‘സഹപ്രവർത്തകന് സഹപ്രവർത്തകരുടെ സ്നേഹാദരം’ എന്ന പേരിലാണ് സ്വീകരണം നൽകിയത്. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻറ് ഇ.വി. നാസർ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുൻമന്ത്രി പി.കെ. ഇബ്രാഹിം കുഞ്ഞുവിന്റെ പേരിലുള്ള അനുസ്മരണ പ്രഭാഷണം ഇസ്ഹാഖ് പൂണ്ടോളി നിർവഹിച്ചു. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, അബ്ദുൽ റസാഖ് മാസ്റ്റർ, എ.കെ. ബാവ വേങ്ങര, ഇസ്മാഈൽ മുണ്ടുപറമ്പ്, മുഹമ്മദ് കൊണ്ടോട്ടി, മജീദ് പുകയൂർ, ജാഫർ അത്താണിക്കൽ, ശിഹാബ് പുളിക്കൽ, അലി ഊരകം, അഹമ്മദ് കരുവാടൻ, സമദ് ചോലക്കൽ, സലാഹു വാളക്കുട, യൂനുസ് വേങ്ങര, കെ.സി. ഷംസു, ലത്തീഫ് കൊന്നോല എന്നിവർ സംസാരിച്ചു.
സിദ്ദീഖ് പുള്ളാട്ട്, നാസർ കാരാടൻ, അഷ്റഫ് ചുക്കൻ, മുസ്തഫ ഊരകം, അബ്ദുല്ല പറപ്പൂർ, ഹമീദ് ചോലക്കുണ്ട്, ഇസ്മാഈൽ കാവുങ്ങൽ, വി.എസ്. ജംഷീർ, ഇബ്രാഹീം മുക്കിൽ, ഫഹദ് കണ്ണമംഗലം നേതൃത്വം നൽകി. നാസർ മമ്പുറം സ്വാഗതവും നൗഷാദലി പറപ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.