കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മണ്ഡലതല സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ജഴ്സി പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range കെ.എം.സി.സി മണ്ഡലതല ഫുട്ബാൾ ഇന്ന്
റിയാദ്: കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന മണ്ഡലതല സെവൻസ് ഫുട്ബാൾ മത്സരങ്ങൾ വ്യാഴാഴ്ച രാത്രി ഒമ്പതിന് റിയാദ് അൽഖർജ് ഇസ്കാൻ ഗ്രൗണ്ടിൽ അരങ്ങേറും. 16 മണ്ഡലങ്ങൾ തമ്മിൽ നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ഫൈനൽ പോരാട്ടങ്ങൾ വെള്ളിയാഴ്ച വൈകീട്ട് നടക്കും.
ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ടീമുകൾക്ക് ബി.വി. സീതി തങ്ങൾ സ്മാരക ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. കഴിഞ്ഞ ദിവസം ബത്ഹ കെ.എം.സി.സി ഓഫീസിൽ ചേർന്ന യോഗത്തിൽ ട്രോഫി, ടീമുകളുടെ ജഴ്സി എന്നിവയുടെ പ്രകാശനം നടന്നു. മത്സരത്തിെൻറ ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.