കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമം പ്രസിഡന്റ് സലാം ആലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: കെ.എം.സി.സി സിറ്റി ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജുബൈലിലെ വിവിധ മത, സാമൂഹിക, സാംസ്കാരിക നേതാക്കളും കെ.എം.സി.സി പ്രവർത്തകരും പങ്കെടുത്തു. എ.പി.ഫറാസിന്റെ ഖുർആൻ പാരായണത്തോടെ പരിപാടി ആരംഭിച്ചു. റാഫി ഹുദവി റമദാൻ സന്ദേശം കൈമാറി. കെ.എം.സി.സി ജുബൈൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലാം ആലപ്പുഴ ഉദ്ഘാടനം നിർവഹിച്ചു. ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ, ചെയർമാൻ ഹമീദ് പയ്യോളി, ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ശിഹാബ് കൊടുവള്ളി, ഒ.ഐ.സി.സി പ്രസിഡന്റ് നജീബ് നസീർ, സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ വിസ്ഡം പ്രതിനിധി അബ്ദുൽ മന്നാൻ വാവാട്, ജുബൈൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കെ.എൻ.എം. പ്രതിനിധി കബീർ സലഫി പറളി, ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈൽ അധ്യാപകൻ സനിൽ കുമാർ, മലയാളി സമാജം ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, ടോസ്റ്റ് മാസ്റ്റർ പ്രതിനിധി സഫയർ മുഹമ്മദ്, നിസാർ ഇബ്രാഹിം, ശിഹാബ് മങ്ങാടൻ, ഡോ. ഫവാസ്, കെ.പി. അബു എന്നിവർ സംസാരിച്ചു. റിയാസ് വേങ്ങര, സിറാജ് ചെമ്മാട്, ഇല്യാസ് പെരിന്തൽമണ്ണ, ഫിബിൻ പന്തപ്പാടൻ, സമദ് കണ്ണൂർ, ജമാൽ, ജാഫർ താനൂർ, ബാവാ ഹുസൈൻ, സമീറലി, യാസർ അരീക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സിറ്റി ഏരിയ ജനറൽ സെക്രട്ടറി ഷഫീഖ് താനൂർ സ്വാഗതവും ട്രഷറർ മുജീബ് കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.