അറാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ പങ്കെടുത്തവർ
അറാർ: സൗദി അറേബ്യയുടെ 92-ാം ദേശീയദിനത്തോട് അനുബന്ധിച്ച് അറാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൗദി നാഷനൽ കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ 20-ലേറെ കേന്ദ്രങ്ങളിൽ നടക്കുന 'അന്നം തരുന്ന നാടിനു ജീവരക്തം സമ്മാനം' എന്ന കാമ്പയിന്റെ ഭാഗമായാണ് അറാർ നോർത്ത് റീജനൽ ലബോറട്ടറിയിൽ രക്തദാന കാമ്പയിൻ സംഘടിപ്പിച്ചത്. അറാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് ഹകീം അലനല്ലൂർ, സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി സലാഹുദ്ദീൻ വെണ്ണക്കോട്, അസ്ഹർ പുന്നപ്ര, യൂനുസ് മേൽമുറി, നസീർ പടിക്കൽ, അസീസ് വലിയാട്, മിക്ദാദ് വെളിമുക്ക്, മൻസൂർ ഫാമിലി സ്റ്റോർ, ഫൈസൽ കണ്ണൂർ, റാഫി ചെറൂണി, ഷെരീഫ് പെരിന്തൽമണ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.