ടി.എസ്.എസ്.ആർ നടത്തിയ ഹിജാമ, ഇസ്ലാമിക വാസ്തു ശാസ്ത്രം കോഴ്സുകളിൽ ഉന്നതവിജയം നേടിയ കുഞ്ഞി മുഹമ്മദ്, ഭാര്യ റസീന എന്നിവർക്കുള്ള സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി ഉപഹാരം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്യുന്നു
ജിദ്ദ: കേന്ദ്രസർക്കാറിന് കീഴിലുള്ള ടെക്നിക്കൽ സ്റ്റഡി ആൻഡ് സ്കിൽ റിസർച് കൗൺസിൽ (ടി.എസ്.എസ്.ആർ) നടത്തിയ ഹിജാമ, ഇസ്ലാമിക വാസ്തുശാസ്ത്രം എന്നീ കോഴ്സുകളിൽ ഉന്നതവിജയം നേടിയ മുൻ പ്രവാസിയും റിയാദിലെ സാമൂഹിക പ്രവർത്തകനും കെ.എം.സി.സി ഭാരവാഹിയുമായിരുന്ന കാടാമ്പുഴ സ്വദേശി കൊളമ്പൻ കുഞ്ഞി മുഹമ്മദിനെയും ഹിജാമ കോഴ്സ് വിജയിച്ച ഭാര്യ റസീന കുഞ്ഞിമുഹമ്മദിനേയും സൗദി കെ.എം.സി.സി മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.
കരേക്കാട് നോർത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച 'ചിറക്' എന്ന പരിപാടിയിൽ വെച്ച് മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറും ഉന്നതാധികാര സമിതി അംഗവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇരുവർക്കും സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി വക ഉപഹാരം സമ്മാനിച്ചു. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, മാറാക്കര പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളും കെ.എം.സി.സി പ്രവർത്തകരുംപങ്കെടുത്തു.
സൗദി മാറാക്കര പഞ്ചായത്ത് കെ.എം.സി.സി ട്രഷറർ ടി.എ. നാസർ മക്ക, മറ്റു ഭാരവാഹികളായ മുജീബ് റഹ്മാൻ നെയ്യത്തൂർ, ഷഫീഖ് ആറ്റുപുറം എന്നിവർ അനുമോദിക്കൽ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.