സലീം പെരിന്തൽമണ്ണ, ഹസ്സൻകോയ പെരുമണ്ണ, സാബിൽ മമ്പാട്, ഹബീബ് വളമംഗലം
ജിദ്ദ: കെ.എം.സി.സി അൽ റൗദ ഏരിയ സമ്മേളനം അൽറൗദ മന്തി വേൾഡ് ഓഡിറ്റോറിയത്തിൽ നടന്നു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ഹസ്സൻകോയ പെരുമണ്ണ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി സാബിൽ മമ്പാട് റിപ്പോർട്ട് അവതരിപ്പിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ആബിദ് പട്ടാമ്പി, നിജിൽ കൊടുവള്ളി എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി രൂപവത്കരണ നടപടികൾക്ക് റിട്ടേണിങ് ഓഫിസർ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഉപാധ്യക്ഷൻ ഇസ്മായിൽ മുണ്ടക്കുളം, നിരീക്ഷകൻ മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി വി.വി. അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ഹബീബ് വളമംഗലം നന്ദി പറഞ്ഞു. യാക്കൂബ് പുകയൂർ ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: സലീം പെരിന്തൽമണ്ണ (ചെയർ), ഹസ്സൻകോയ പെരുമണ്ണ (പ്രസി), യൂസഫ് വെള്ളില, ഗഫൂർ വേങ്ങര, ഉമ്മർ തേനത്ത്, ശിഹാബുദ്ദീൻ പെരിന്തൽമണ്ണ (വൈസ് പ്രസി), സാബിൽ മമ്പാട് (ജന. സെക്ര), സാജിദ് മൂന്നിയൂർ, നിജിൽ മാവുള്ളകണ്ടി, മുസ്തഫ അമ്മിനിക്കാട്, റിയാസ് മോങ്ങം (ജോ. സെക്ര), ഹബീബ് വളമംഗലം (ട്രഷ), അഹമ്മദ് പാളയാട്ട്, മുജീബ് പുളിക്കൽ, ജലീൽ വെന്നിയൂർ, നജീബ് സിയംകണ്ടം (ഉപദേശക സമിതി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.