ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മ​ത്തി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി സം​സാ​രി​ക്കു​ന്നു

കെ.എം.സി.സി പ്രവർത്തനങ്ങൾ മാതൃകാപരം –കെ. സുധാകരൻ എം.പി

ജി​ദ്ദ: ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന കെ.​എം.​സി.​സി എ​ന്ന സം​ഘ​ട​ന പ്ര​വാ​സ​ലോ​ക​ത്തും കേ​ര​ള​ക്ക​ര​യി​ലും ന​ട​ത്തു​ന്ന ജീ​വ​കാ​രു​ണ്യ, ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ത്ഭു​ത​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യു​മാ​ണ് നോ​ക്കി​ക്കാ​ണാ​റു​ള്ള​തെ​ന്ന് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ എം.​പി. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ല​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ​സം​ഗ​മ​ത്തി​െൻറ ഭാ​ഗ​മാ​യി കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടി​ൽ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ത്തി​ന് ജി​ദ്ദ കെ.​എം.​സി.​സി ന​ൽ​കു​ന്ന സ്നേ​ഹ സ​മ്മാ​ന​ത്തി​െൻറ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ലെ ക​ഷ്​​ട​പ്പെ​ടു​ന്ന മു​ഴു​വ​ൻ ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങ് ന​ൽ​കു​ന്ന കെ.​എം.​സി.​സി കേ​ര​ള​ത്തി​നു​ത​ന്നെ അ​ഭി​മാ​ന​മാ​ണ്. അ​ശ​ര​ണ​രാ​യ ധാ​രാ​ളം ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നാ​യി താ​ൻ ത​ന്നെ പ​ല​ത​വ​ണ കെ.​എം.​സി.​സി​ക്കാ​ർ​ക്ക് ക​ത്തെ​ഴു​തി​യ കാ​ര്യം അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. എ​ന്ത് ആ​വ​ശ്യ​പ്പെ​ട്ടാ​ലും ആ​ത്മാ​ർ​ഥ​മാ​യ സ​മീ​പ​ന​മാ​ണ് കെ.​എം.​സി.​സി​ക്കാ​ർ കാ​ണി​ക്കാ​റു​ള്ള​തെ​ന്നും അ​തി​നു​ള്ള ന​ന്ദി​യും ക​ട​പ്പാ​ടും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും കെ. ​സു​ധാ​ക​ര​ൻ എം.​പി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​െൻറ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് സ്നേ​ഹ​സ​മ്മാ​ന​വു​മാ​യി പു​റ​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ദ്ദേ​ഹം ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ചു. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ വി​ശ്ര​മ​ജീ​വി​തം ന​യി​ക്കു​ന്ന 60 വ​യ​സ്സ് പൂ​ർ​ത്തി​യാ​യ മു​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ജി​ദ്ദ കെ.​എം.​സി.​സി ന​ട​പ്പാ​ക്കു​ന്ന പ്ര​തി​മാ​സ പെ​ൻ​ഷ​ൻ പ​ദ്ധ​തി മു​സ്​​ലിം​ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ൻ പ്ര​വാ​സി​ക​ളാ​യ പാ​ഴേ​രി കു​ഞ്ഞി​മു​ഹ​മ്മ​ദി​നും മൂ​സ കൊ​ട്ട​പ്പു​റ​ത്തി​നും ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​തി​റ്റാ​ണ്ടു​ക​ൾ പ്ര​വാ​സ​ലോ​ക​ത്ത് ക​ഷ്​​ട​പ്പെ​ട്ട് ജോ​ലി ചെ​യ്ത് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ ഒ​രു സം​ഘ​ട​ന ത​യാ​റാ​വു​ന്നു​വെ​ന്ന​ത് ച​രി​ത്ര​സം​ഭ​വ​മാ​ണെ​ന്നും ജി​ദ്ദ കെ.​എം.​സി.​സി​യെ മാ​തൃ​ക​യാ​ക്കി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​റ്റു കെ.​എം.​സി.​സി ക​മ്മി​റ്റി​ക​ളും പ്ര​വാ​സി സം​ഘ​ട​ന​ക​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ വി​വി​ധ സി.​എ​ച്ച് സെൻറ​റു​ക​ൾ​ക്കാ​യി ഈ​വ​ർ​ഷം ജി​ദ്ദ കെ.​എം.​സി.​സി ന​ൽ​കു​ന്ന 47 ല​ക്ഷം രൂ​പ മു​സ്​​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ജി​ദ്ദ കെ.​എം.​സി.​സി ട്ര​ഷ​റ​ർ അ​ൻ​വ​ർ ചേ​ര​ങ്കെ​യി​ൽ​നി​ന്ന്​ ഏ​റ്റു​വാ​ങ്ങി. സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളെ എ​ന്നും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സം​ഘ​ട​നാ സം​സ്‌​കാ​ര​മാ​ണ് മു​സ്​​ലിം​ലീ​ഗി​നും കെ.​എം.​സി.​സി​ക്കു​മു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ല​പ്പാ​റ പു​ള്ളാ​ട്ട് ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ജി​ദ്ദ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ വി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര സ്വാ​ഗ​തം പ​റ​ഞ്ഞു.

മു​സ്​​ലിം​ലീ​ഗ് സം​സ്ഥ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം, എം.​എ​ൽ.​എ​മാ​രാ​യ കെ.​പി.​എ മ​ജീ​ദ്, പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, പി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് അ​ഡ്വ. വി.​എ​സ്. ജോ​യ്, ച​ന്ദ്രി​ക മാ​നേ​ജി​ങ് എ​ഡി​റ്റ​ർ എം. ​ഉ​മ്മ​ർ, മു​സ്​​ലിം​ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് ഉ​മ്മ​ർ പാ​ണ്ടി​ക​ശാ​ല, സെ​ക്ര​ട്ട​റി സി.​കെ. റ​സാ​ഖ് മാ​സ്​​റ്റ​ർ, അ​ബ്​​ദു​റ​ഹ്മാ​ൻ ക​ല്ലാ​യി, എ.​പി. ഇ​ബ്രാ​ഹീം മു​ഹ​മ്മ​ദ്, ടി.​പി.​എം ബ​ഷീ​ർ, നി​സാം മ​മ്പാ​ട്, ല​ത്തീ​ഫ് മു​സ്​​ലി​യാ​ര​ങ്ങാ​ടി, പി.​എം.​എ ജ​ലീ​ൽ, അ​ബ്​​ദു​ള്ള പാ​ലേ​രി, ഗ​ഫൂ​ർ പ​ട്ടി​ക്കാ​ട്, സി.​കെ. ശാ​ക്കി​ർ, എം.​എം.​കു​ട്ടി മൗ​ല​വി, പി.​എ​ച്ച്.​എ​സ് ത​ങ്ങ​ൾ, സി.​എ​ച്ച്. മ​ഹ്മൂ​ദ് ഹാ​ജി, ഒ.​കെ.​എം മൗ​ല​വി, നാ​സ​ർ എ​ട​വ​ന​ക്കാ​ട്, കു​ഞ്ഞി​മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, സി.​കെ അ​ബ്​​ദു​റ​ഹ്മാ​ൻ, മ​ജീ​ദ് അ​രി​മ്പ്ര, ഷൗ​ക്ക​ത്ത് ഒ​ഴു​കൂ​ർ, മു​ഹ​മ്മ​ദ് കാ​വു​ങ്ങ​ൽ, ഹ​നീ​ഫ മൂ​ന്നി​യൂ​ർ, എ​ൻ. മു​ഹ​മ്മ​ദ്, രാ​യീ​ൻ​കു​ട്ടി നീ​റാ​ട്, സി.​സി. ക​രീം, ജ​ലീ​ൽ ഒ​ഴു​കൂ​ർ, ആ​ലി​കു​ട്ടി ഒ​ള​വ​ട്ടൂ​ർ, മാ​താ​പ്പു​ഴ മു​ഹ​മ്മ​ദ് കു​ട്ടി, ബ​ഷീ​ർ മൂ​ന്നി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - KMCC activities are exemplary. Sudhakaran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.