നാട്ടിലേക്ക് മടങ്ങുന്ന പൂക്കോയ തങ്ങൾക്ക് കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷന്റെ ഉപഹാരം സമ്മാനി ക്കുന്നു
റിയാദ്: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് കണ്ണൂർ എക്സ്പാട്രിയേറ്റ്സ് ഓർഗനൈസേഷൻ (കിയോസ്) അനുമോദന ചടങ്ങ് ഒരുക്കി. മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, കിയോസ് അംഗങ്ങളുടെ മക്കളായ ഉന്നത വിജയം നേടിയ 27 വിദ്യാർഥികളെയാണ് ആദരിച്ചത്.
ചെയർമാൻ ഡോ. സൂരജിന്റെ സാന്നിധ്യത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങൾ വിദ്യാർഥികൾക്ക് പ്രശംസ ഫലകങ്ങൾ സമ്മാനിച്ചു.
പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കിയോസിന്റെ സ്ഥാപക നേതാക്കളും 15 വർഷത്തിലേറെയായി സംഘടനയിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിക്കുകയും ചെയ്ത പൂക്കോയ തങ്ങൾക്കും പി.വി. അബ്ദുറഹ്മാനും ചടങ്ങിൽ യാത്രയയപ്പ് നൽകി. കിയോസ് ചെയർമാൻ ഡോ. സൂരജ് ഇവർക്ക് ഓർമഫലകം സമ്മാനിച്ചു. ട്രഷറർ ഷാക്കിർ, പൂക്കോയ തങ്ങൾക്കും പി.വി. അബ്ദുറഹ്മാൻ ഉപഹാരം കൈമാറി.
വൈസ് ചെയർമാൻ ഇസ്മാഈൽ കണ്ണൂർ അധ്യക്ഷതവഹിച്ചു. ചെയർമാൻ ഡോ. സൂരജ് യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷാക്കിർ, ഓർഗനൈസിങ് കൺവീനർ അനിൽ ചിറക്കൽ, കൺവീനർ മുക്താർ, പി.സി. ഹാരിസ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് ഏറ്റുവാങ്ങിയ പൂക്കോയ തങ്ങളും പി.വി.
അബ്ദുറഹ്മാനും മറുപടി പ്രസംഗം നടത്തി. എക്സിക്യൂട്ടിവ് അംഗങ്ങളായിട്ടുള്ള രാഗേഷ്, നസീർ മുതുകുറ്റി, പുഷ്പദാസ്, രാജീവൻ, രാഹുൽ റസാഖ്, വിപിൻ, നവാസ്, ലിയാഖത്ത്, ഷഫീഖ്, വിഗേഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജനറൽ കൺവീനർ പ്രഭാകരൻ സ്വാഗതവും ഓർഗനൈസിങ് കൺവീനർ അനിൽ ചിറക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.