ഹജ്ജ്​ നിർവഹിച്ച്​ മടങ്ങുന്ന വിദേശ തീർഥാടകർക്ക്​ ഖുർആൻ വിതരണം ചെയ്യുന്നു

ഹജ്ജ് തീർഥാടകർക്ക് സൽമാൻ രാജാവി​െൻറ സമ്മാനം; 19 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്തു

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടനം വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്കായി സൽമാൻ രാജാവി​െൻറ ഉപഹാരമായി 19 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്തു. രാജ്യത്തെ വിവിധ വ്യോമ,കര, സമുദ്ര അതിർത്തി കവാടങ്ങൾ വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്കാണ് ഖുർആൻ പ്രതികൾ സമ്മാനിച്ചത്.

 

സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തി​െൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിതരണ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മദീനയിലെ കിങ് ഫഹദ് ഹോളി ഖുർആൻ പ്രിൻറിങ് കോംപ്ലക്സിൽ അച്ചടിച്ച, 80-ലധികം ലോകഭാഷകളിലുള്ള ഖുർആൻ പരിഭാഷകളും ഇതിൽ ഉൾപ്പെടുന്നു. തീർഥാടകർക്ക് ഏറെ സുഗമമായും വ്യവസ്ഥാപിതമായും സമ്മാനം എത്തിക്കുന്നതിനായി മന്ത്രാലയം വിപുലമായ പ്രവർത്തന-സംഘടനാ പദ്ധതികളാണ് ആവിഷ്കരിച്ചിരുന്നത്. ഇതിനായി വിവിധ കവാടങ്ങളിൽ പ്രത്യേക ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുകയും ആവശ്യമായ ഉദ്യോഗസ്ഥരെയും ലോജിസ്​റ്റിക് സംവിധാനങ്ങളെയും സജ്ജമാക്കുകയും ചെയ്തിരുന്നു.

 

വിതരണ പ്രക്രിയയുടെ കൃത്യതയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാൻ മന്ത്രാലയ ജീവനക്കാരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫീൽഡ് ടീമുകളെയാണ് നിയോഗിച്ചിരുന്നത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ, കര-സമുദ്ര അതിർത്തികൾ, തീർഥാടകർക്കായുള്ള താൽക്കാലിക നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ടീമുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. ഉയർന്ന നിലവാരത്തിലുള്ള ഈ മികച്ച സംഘാടനം കാരണം, ഹാജിമാർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് തൊട്ടുമുൻപ് വളരെ എളുപ്പത്തിൽ ഖുർആൻ കൈപ്പറ്റാൻ സാധിച്ചു.

Tags:    
News Summary - King Salman’s gift to Hajj pilgrims: 1.9 million copies of Quran distributed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.