റിയാദ്: 64 വര്‍ഷം പഴക്കമുള്ള ടെലിഫോണിെൻറ മാതൃകയിലുള്ള ഫോണ്‍ സൗദി ടെലികോം അതോറിറ്റി പ്രസിഡൻറ് ഡോ. ഖാലിദ് അല്‍ബയാരി സല്‍മാന്‍ രാജാവിന് സമ്മാനിച്ചു. കഴിഞ്ഞ ദിവസം നടന്ന കുതിരപ്പന്തയ സമാപന ചടങ്ങില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് റിയാദ് ഗവര്‍ണറായിരിക്കെ ഉപയോഗിച്ച ഫോണിെൻറമാതൃക നല്‍കിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാൽ നെഹ്റുവിനെ സ്വീകരിച്ച ചടങ്ങില്‍ സല്‍മാന്‍ രാജാവിന് മുമ്പിലുണ്ടായിരുന്നതാണ് ഇൗ ഫോൺ.
അക്കാലത്ത് സൗദിയിലെ വന്‍ നഗരങ്ങളിലുണ്ടായിരുന്നത് പരിമിതമായ ടെലിഫോണ്‍ ലൈനുകളാണ്. റിയാദ്, ജിദ്ദ, മക്ക, മദീന, താഇഫ് എന്നീ നഗരങ്ങളിലായി വെറും 854 ടെലിഫോണ്‍ ലൈനുകൾ മാത്രം. 1956ല്‍ റിയാദ് ബത്ഹ അല്‍വസീര്‍ റോഡിലെ ഗവര്‍ണറേറ്റ് ഓഫീസില്‍ നിന്നുള്ള ചിത്രവും രാജാവിന് സമര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.