സല്‍മാന്‍ രാജാവി​െൻറ ഏറ്റവും വലിയ ചിത്രം കിഴക്കന്‍ പ്രവിശ്യ പ്രദര്‍ശനത്തില്‍

ദമ്മാം: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​െൻറ ഏറ്റവും വലിയ ചിത്രം ദേശീയ ദിനത്തില്‍ കിഴക്കന്‍ പ്രവിശ്യയില്‍ പ്രകാശനം ചെയ്തു. സൗദിയിലെ പ്രമുഖ ചിത്രകാരന്‍ അസ്സാം അല്‍ഖലീഫ ഒമ്പത് മണിക്കൂര്‍ സമയമെടുത്ത വരച്ച ചിത്രം കിഴക്കന്‍ പ്രവിശ്യയിലെ ദേശീയദിന പ്രദര്‍ശനത്തില്‍ കാണികളെ ആകര്‍ഷിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് മീറ്റര്‍ നീളവും 3.5 മീറ്റര്‍ വീതിയുമുള്ള ചിത്രം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് ചിത്രകാരന്‍ അഭിപ്രായപ്പെട്ടു. ത​​െൻറ ഏറ്റവും ഉത്തമ സൃഷ്​ടിയായ ചിത്രം അടുത്ത ദിവസം രാജാവിന് സമ്മാനിക്കുമെന്നും അസ്സാം അല്‍ഖലീഫ കൂട്ടിച്ചേര്‍ത്തു.
Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.