റിയാദ്: സൗദി ഭരണാധികാരിയുടെ റഷ്യന്‍ സന്ദര്‍ശനം ബുധനാഴ്ച ആരംഭിക്കും. ചരിത്രത്തില്‍ വഴിത്തിരിവായേക്കാവുന്ന പര്യടനം എന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ വി​േശഷിപ്പിച്ച സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ്​ സാമ്പത്തിക ലോകം കാണുന്നത്​. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകാ, പെട്രോകെമിക്കല്‍ ഭീമനായ സാബിക് എന്നിവയുമായി റഷ്യന്‍ പെട്രോകെമിക്കല്‍ കമ്പനികള്‍ വിവിധ കരാറുകൾ രാജാവി​​െൻറ സന്ദര്‍ശന വേളയില്‍ ഒപ്പുവെക്കും. 

ഇരു രാജ്യങ്ങളിലും പുതിയ, പെട്രോള്‍, പെട്രോകെമിക്കല്‍ പ്ലാൻറുകള്‍ തുറക്കാനുള്ള ധാരണയാണ് ഒപ്പുവെക്കാനിരിക്കുന്നതെന്ന് സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യ സന്ദര്‍ശിക്കുന്ന ആദ്യ സൗദി രാജാവ് എന്ന സ്ഥാനവും സല്‍മാന്‍ രാജാവിനുള്ളതായിരിക്കും. അബ്​ദുല്ല രാജാവ് കിരീടാവകാശിയായിരുന്ന വേളയിലും 2016 ല്‍ കിരീടാവകാശിയായിരിക്കെ സല്‍മാന്‍ രാജാവും റഷ്യ സന്ദര്‍ശിച്ചിട്ടുണ്ട്. ബുധനാഴ്ച റഷ്യയിലെത്തുന്ന രാജാവ് വ്യാഴാഴ്ച റഷ്യന്‍ പ്രസിഡൻറ്​ വ്​ളാദ്​മീര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും.

ഇരു നേതാക്കളുടെയും കൂടിക്കാഴ്ചക്കിടെ വാണിജ്യ, നിക്ഷേപ, സുരക്ഷ മേഖലയില്‍ ആയിരം കോടി ഡോളറി​​െൻറ കരാറുകള്‍ ഒപ്പുവെക്കും. ഇതുമായി ബന്ധപ്പെട്ട മന്ത്രിമാരും ഭരണതലത്തിലെയും രാജകുടുംബത്തിലെയും ഉന്നതരും റഷ്യന്‍ സന്ദര്‍ശനത്തില്‍ രാജാവിനെ അനുഗമിക്കും. സിറിയന്‍ വിഷയത്തില്‍ ഐക്യരാഷ്​ട്രസഭ കരാറനുസരിച്ച് പ്രശ്ന പരിഹാരത്തിനും രാജാവ് ശ്രമം നടത്തുമെന്നതിനാല്‍  ഏറെ രാഷ്​ട്രീയ പ്രാധാന്യമുള്ളതാണ് രാജാവി​​െൻറ സന്ദര്‍ശനം.

Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.