എലിസബത്ത്​ രാജ്ഞിയുടെ മരണം: സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു

ജിദ്ദ: എലിസബത്ത്​ രാജ്ഞിയുടെ മരണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അനുശോചനം അറിയിച്ചു. ബ്രിട്ടന്റെയും വടക്കൻ അയർലൻഡിന്‍റെയും രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ബ്രിട്ടൻ രാജാവായ ചാൾസ്​ മൂന്നാമനാണ് സൽമാൻ രാജാവും കിരീടാവകാശിയും അനുശോചനം അറിയിച്ചത്​.

എലിസബത്ത്​ രാജ്ഞിയുടെ മരണവാർത്ത വളരെ ദുഃഖത്തോടെയാണ് അറിയുന്നതെന്നും ചരിത്രത്തിൽ ഇടംനേടുന്ന നേതൃപാടവത്തിന്റെ ഉദാഹരണമായിരുന്നു രാജ്ഞിയെന്നും സൽമാൻ രാജാവ്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രണ്ട് സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെറയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ എലിസബത്ത്​ രാജ്ഞിയുടെ ശ്രമങ്ങളെ അഭിനന്ദനത്തോടെ അനുസ്​മരിക്കുന്നു. രാജകുടുംബത്തിനും ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും ആളുകൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും സൽമാൻ രാജാവ്​ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയിൽ ദുഃഖിക്കുന്നുവെന്ന്​ കിരീടാവകാശി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യസേവനത്തിൽ ജീവൻ നൽകിയ മഹതിയാണ്​. ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാതൃകയായിരുന്നു. ലോകം അതിന്റെ യാത്രയിലുടനീളം എലിസബത്ത്​ രാജ്ഞി നടത്തിയ മഹത്തായ സ്വാധീനവും പ്രവർത്തനങ്ങളും ഓർക്കും. രാജകുടുംബത്തിനും ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും ജനങ്ങൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും കിരീടാവകാശി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - King Salman and crown prince mourn in Queen Elizabeth death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.