റിയാദ്: പ്രഥമ സമ്മേളനത്തിനായി റിയാദിലെത്തിയ കിങ് അബ്ദുല്ല ഡയലോഗ് സെൻറർ അംഗങ ്ങളെ സൽമാൻ രാജാവ് സ്വീകരിച്ചു. സെൻറർ ജനറൽ സെക്രട്ടറി ഫൈസൽ ബിൻ അബ്ദുറഹ്മാൻ ബി ൻ മുഅമ്മർ, വിവിധ രാജ്യങ്ങളിൽനിന്നുള്ള വ്യത്യസ്ത മതങ്ങളുടെ നേതാക്കൾ തുടങ്ങിയവര െയാണ് റിയാദിലെ കൊട്ടാരത്തിൽ രാജാവ് വരേവറ്റത്.
വിവിധ മതങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സഹവർത്തിത്വവും സംവാദങ്ങളും സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മുൻ ഭരണാധികാരി അബ്ദുല്ല രാജാവിെൻറപേരിൽ രൂപവത്കരിച്ച ഡയലോഗ് സെൻറർ മതാന്തര സംവാദങ്ങൾ ലക്ഷ്യംവെക്കുന്ന, മാനവ സൗഹൃദം
ഉൗട്ടിയുറപ്പിക്കുന്നതിനുള്ള പൊതുവേദിയെന്നനിലയിൽ ലോകത്തിന് വലിയ സംഭാവന അർപ്പിക്കാൻ കഴിയുന്ന കേന്ദ്രമാണെന്ന് സൽമാൻ രാജാവ് പറഞ്ഞു. മിതത്വം, സഹിഷ്ണുത, കാരുണ്യം തുടങ്ങിയ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും എല്ലാത്തരം തീവ്രവാദത്തെയും ഭീകരതയെയും പിഴുതെറിയണമെന്നും രാജാവ് കൂട്ടിച്ചേർത്തു. സൗദി ഭരണകൂടത്തിൽനിന്ന് ഡയലോഗ് സെൻററിന് ലഭിക്കുന്ന പിന്തുണക്ക് സംഘം രാജാവിനെ നന്ദി അറിയിച്ചു. ലോകത്ത് സമാധാനം, സഹവർത്തിത്വം, കരുണ തുടങ്ങിയ മൂല്യങ്ങൾ സ്ഥാപിക്കുന്നതിൽ സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങൾ അവരെടുത്തുപറഞ്ഞു.
ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സഹമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഅയ്ബാൻ എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.