കി​ഡ്‌​സ് ക്രി​യേ​ഷ​ൻ​സ് റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

റി​യാ​ദ്​: സു​ബൈ​ർ​കു​ഞ്ഞു ഫൗ​ണ്ടേ​ഷ​െൻറ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ 'കി​ഡ്‌​സ് ക്രി​യേ​ഷ​ൻ​സ്' വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.

പൂ​ർ​ണ​മാ​യും കു​ട്ടി​ക​ൾ നി​യ​ന്ത്രി​ച്ച ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ ആ​ദി​ൽ വാ​കേ​രി, യാ​മി​ൻ അ​ൻ​വ​ർ, മു​ഹ​മ്മ​ദ് ഖൈ​സ് എ​ന്നി​വ​രു​ടെ റി​പ്പ​ബ്ലി​ക്ക് ദി​ന പ്ര​സം​ഗം, അം​ന വാ​കേ​രി, മു​ഹ​മ്മ​ദ് ഷി​ബി​ൻ എ​ന്നി​വ​രു​ടെ ക​വി​ത, മു​ഹ​മ്മ​ദ് ശാ​മി​ലി​െൻറ ദേ​ശ​ഭ​ക്തി ഗാ​നം, അം​ന ഗ​ഫ്ഫാ​ർ, ഷി​ഫാ അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​രു​ടെ നൃ​ത്തം, നി​ഹ്​​മ റ​ഷീ​ദ്, ഹ​സീ​ൻ അ​ബ്​​ദു​ൽ അ​സീ​സ് എ​ന്നി​വ​രു​ടെ ക്രാ​ഫ്​​റ്റ്, റ​നാ മ​റി​യ​മി​െൻറ പെ​യി​ൻ​റി​ങ്, ഇ​സ്സ ത​ഹ്‌​സീ​െൻറ ഹൂ​ല ഹൂ​പ് എ​ന്നി​വ കൗ​തു​ക​മാ​യി.

ആ​യി​ഷ മ​ൻ​ഹ അ​വ​ത​രി​പ്പി​ച്ച റി​പ്പ​ബ്ലി​ക്ക്ദി​ന ക്വി​സി​ൽ കു​ട്ടി​ക​ൾ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. കാ​ര​റ്റ്, പാ​ല​ക് ചീ​ര എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ആ​യി​ഷ സ​ൽ​വ ഉ​ണ്ടാ​ക്കി​യ ത്രി​വ​ർ​ണ പു​ട്ട് ശ്ര​ദ്ധേ​യ​മാ​യി. അ​വ​താ​ര​ക​നാ​യ സെ​യി​നി​െൻറ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ നി​ഹ്‌​മ റ​ഷീ​ദ് സ്വാ​ഗ​ത​വും റ​ന മ​റി​യം ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്.​കെ.​എ​ഫ് ഫാ​മി​ലി ഫോ​റം അം​ഗ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​രി​പാ​ടി​ക​ൾ ആ​സ്വ​ദി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.