മല്ലികാർജുൻ ഖാർഗെ

ഖാർഗെയുടെ രാഷ്ട്രീയ അനുഭവസമ്പത്ത് കരുത്തേകും -ദമ്മാം ഒ.ഐ.സി.സി

ദമ്മാം: കോൺഗ്രസിന്റെ ഉൾപാർട്ടി ജനാധിപത്യത്തിന്റെ സൗന്ദര്യം രാജ്യത്തെ ബോധ്യപ്പെടുത്തി നടന്ന തെരഞ്ഞെടുപ്പിലൂടെ അധ്യക്ഷ പദവിയിലെത്തിയ മല്ലികാർജുൻ ഖാർഗെയെ ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിനന്ദിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിൽ തുടങ്ങി തൊഴിലാളി നേതാവായും സംഘടന ഭാരവാഹിയായും എം.എൽ.എയും എം.പിയും മന്ത്രിയുമൊക്കെയായി അരനൂറ്റാണ്ടുകാലം രാഷ്ട്രീയ പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ അനുഭവസമ്പത്ത് പ്രസിഡന്റ് പദവിക്ക് കരുത്തേകുമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ വോട്ടെണ്ണൽ വരെ ഒരു പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ ആവേശവും പ്രതീതിയുമുയർത്തിയ കോൺഗ്രസ് പ്രസിഡന്റ് തെരെഞ്ഞടുപ്പ് കോൺഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇത്രയും സുതാര്യമായി ജനാധിപത്യ രീതിയിൽ നടത്താൻ കഴിഞ്ഞത് മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് വലിയ സന്ദേശമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചർച്ചകൾ കൂടുതൽ സജീവമാക്കിയത് കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണെന്നതും ശ്രദ്ധേയമാണെന്ന് പ്രസിഡന്റ് ബിജു കല്ലുമല പറഞ്ഞു.

ഡോ. ശശി തരൂരിന്റെ സ്ഥാനാർഥിത്വം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ മാറ്റുകൂട്ടിയെന്നും സാങ്കേതികമായി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പുതിയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തരൂരിന് പാർട്ടിയിൽ അർഹമായ സ്ഥാനം നൽകി ഒരുമിച്ച് പ്രവർത്തിക്കുമെന്നാണ്‌ പ്രത്യാശിക്കുന്നതെന്നും ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കൂടിയായ ബിജു കല്ലുമല അഭിപ്രായപ്പെട്ടു.

അരനൂറ്റാണ്ടുകാലത്തെ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ കപ്പിനും ചുണ്ടിനുമിടയിൽ പല സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടപ്പോഴും അച്ചടക്കമുള്ള പ്രവർത്തകനായി പാർട്ടിക്കൊപ്പം വിശ്വസ്തനായി നിന്ന ഖാർഗെയുടെ സ്ഥാനലബ്ധിയിൽ കെ.പി.സി.സി മുൻ നിർവാഹക സമിതിയംഗവും ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡന്റുമായ അഹമ്മദ് പുളിക്കൽ, സി. അബ്ദുൽ ഹമീദ്, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, ഇ.കെ. സലിം, ശിഹാബ് കായംകുളം, റഫീഖ് കൂട്ടിലങ്ങാടി, ഷംസു കൊല്ലം എന്നിവർ ആഹ്ലാദം പങ്കുവച്ചു.

പു​തി​യ നേ​തൃ​ത്വം കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തും -റി​യാ​ദ് ഒ.​ഐ.​സി.​സി

റി​യാ​ദ്: ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ത്തി​ന്റെ 62ാമ​ത് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല്ലി​കാ​ർ​ജു​ൻ കാ​ർ​ഗെ​യെ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ നേ​തൃ​ത്വം കോ​ൺ​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​ശ​സ്ത​നാ​യ എ​ഴു​ത്തു​കാ​ര​നും ആ​ശ​യ നി​ല​പാ​ടു​ക​ൾ​കൊ​ണ്ട് ശ്ര​​ദ്ധേ​യ​നു​മാ​യ ശ​ശി ത​രൂ​രി​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം കോ​ൺ​ഗ്ര​സി​ന്റെ ജ​നാ​ധി​പ​ത്യ സൗ​ന്ദ​ര്യ​ത്തെ ച​ർ​ച്ച​യാ​ക്കാ​ൻ കാ​ര​ണ​മാ​യി എ​ന്നു​ള്ള​താ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ത്യേ​ക​ത. രാ​ജ്യം വ​ള​രെ ഉ​ത്സാ​ഹ​ത്തോ​ടു​കൂ​ടി നോ​ക്കി​ക്ക​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്റെ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ്. കേ​വ​ലം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ൽ മാ​ത്രം ച​ർ​ച്ച​യാ​വേ​ണ്ടി​യി​രു​ന്ന വി​ഷ​യം രാ​ജ്യ​വും ഒ​രു​പ​ക്ഷേ ലോ​ക​വും ശ്ര​ദ്ധി​ച്ചു എ​ന്നു​ള്ള​ത് ഉ​ൾ​പ്പാ​ർ​ട്ടി ജ​നാ​ധി​പ​ത്യം എ​ത്ര​ത്തോ​ള​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ എ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​റും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റു​മാ​യ കു​ഞ്ഞി കു​മ്പ​ള അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ശ​ശി ത​രൂ​രും ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് എ​ന്ന ജ​നാ​ധി​പ​ത്യ പ്ര​സ്ഥാ​ന​ത്തെ അ​തി​ന്റെ പാ​ര​മ്പ​ര്യം ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ടു​ന​യി​ക്കാ​ൻ പു​തി​യ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്ന് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ശം​സി​ച്ചു. നി​യു​ക്ത പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ എ​ല്ലാ​വി​ധ അ​ഭി​ന​ന്ദ​ന​ങ്ങ​ളും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Kharge's political experience will be a strength - Dammam O.I.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.