തലശേരി സ്വദേശി നജ്‌റാനിൽ നിര്യാതനായി

അബഹ: ഹൃദയസ്​തംഭനം മൂലം മലയാളി നജ്​റാനിൽ നിര്യാതനായി. കണ്ണൂർ തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ കാദർ മകൻ നൗഷാദ് (52) ആണ്​ മരിച്ചത്​. ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ച് വർഷമായി സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 ന്​ ശരീരവേദനയെ തുടർന്ന്​ നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയ സ്തംഭനത്തെ തുടർന്നു മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12), സഹോദരൻ: മിസ്ബാഹ്. മൃതദേഹം നജ്‌റാൻ സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​

Tags:    
News Summary - Keralite died in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.