മലയാളി ഉംറ തീർഥാടകൻെറ മൃതദേഹം ഖബറടക്കി

മക്ക: മക്കയിൽ നിര്യാതനായ ഉംറ തീർഥാടകൻ തവനൂർ തനിയംപുറം സ്വദേശി കണ്ടിയിൽ നെല്ലിപ്പാകുണ്ടൻ മുഹമ്മദ് എന്ന മാനുവിൻെറ (83) മൃതദേഹം ഖബറടക്കി. കളോപ്പം ഉംറ നിർവ്വഹിച്ച ശേഷം രോഗബാധിതനായി അജിയാദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഹറമിൽ മയ്യിത്ത് നിസ്കരിച്ച ശേഷം ജന്നത്തുൽ മ അല്ലയിൽ ഖബറടക്കി.

ഹറം ഏരിയ കെ.എം.സി.സി പ്രവർത്തകരും ബന്ധുക്കളും സഹായത്തിന് രംഗത്തുണ്ടായിരുന്നു. ഭാര്യ: മറിയുമ്മ. മക്കൾ: ഹനീഫ (ഹ ഫർ അൽ ബാത്തിൽ), ആയിഷ, ഫാത്തിമ, മൈമൂന, അസ്മാബി, നഫീസ മരുമക്കൾ: പരേതനായ ചെറുശ്ശേരി മുഹമ്മദ് (മുണ്ടക്കുളം) കുഞ്ഞിമുഹമ്മദ് , ഉസ്മാൻ,അബൂബക്കർ, മൈമൂന.

Tags:    
News Summary - kerala umrah devotee's deadbody cremated -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.