മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

അൽഅഹ്​സ: മലയാളി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കുന്നത്തുംപീടിക വീട്ടില്‍ അബ്​ദുല്‍ റഫീഖിനെയാണ്​​​ അൽഅഹ്​സയിലെ ഹുഫൂഫിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്​. 30 വർഷമായി ഹുഫൂഫില്‍ ഫർണീച്ചര്‍ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം അൽഅഹ്​സ്സ സെൻട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് നേതൃത്വം നൽകുന്ന സാമുഹിക പ്രവർത്തകര്‍ അറിയിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലുണ്ട്.

Tags:    
News Summary - kerala native died in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.