മക്ക: ചാലിയാറിെൻറ തീരത്ത് നിന്ന് വന്ന ഹാജിമാർ മിനായിൽ ആശങ്കയുടെ മുൾമുനയിൽ. പലരുടെയും വീടുകളിൽ വെള്ളം കയറി യിരിക്കയാണ്. പുഴ കരകവിഞ്ഞ് വീടുകളുടെ ഒന്നാം നിലവരെ വെള്ളത്തിനടിയിലായ വാർത്തകളാണ് വരുന്നത്. പലരും വീട് അടച്ചുപൂട്ടി ഹജ്ജിന് വന്നവരാണ്. മാവൂർ എടവണ്ണപ്പാറ, അരീക്കോട് തുടങ്ങിയ മേഖലകളിൽ നിന്ന് വന്നവർ ഏറെയുണ്ട്. എല്ലാവരും കരഞ്ഞു പ്രാർഥനയിലാണ് തമ്പുകളിൽ. ഹജ്ജിെൻറ ആനന്ദത്തിനിടയിൽ വന്ന ദുരിത വാർത്തകൾ അവരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. പല തമ്പുകളിലും നാടിനു വേണ്ടി കൂട്ട പ്രാർഥനകൾ നടന്നു. വയനാട് മേഖലയിൽ നിന്ന് വന്ന ഹാജിമാരും ആശങ്കയിലാണ്. എല്ലാം ദൈവത്തിന് സമർപ്പിച്ച് പ്രാഥനയിലാണ് ഹാജിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.