കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്‌​സ് ഫോ​റം ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച ‘ക​ണ​ക്ട് 22’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

കേരള എൻജിനീയേഴ്‌സ് ഫോറം 'കണക്ട് 22' സംഘടിപ്പിച്ചു

ജിദ്ദ: ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി എൻജിനീയർമാരുടെ കൂട്ടായ്‌മയായ കേരള എൻജിനീയേഴ്‌സ് ഫോറം (കെ.ഇ.എഫ്) 'കണക്ട് 22' എന്ന പേരിൽ സംഗമം സംഘടിപ്പിച്ചു. സംഘടനയിലേക്കു കടന്നുവന്ന പുതിയ അംഗങ്ങൾക്കും നിലവിലുള്ളവർക്കും പരസ്പരം സംവദിക്കാനും ആശയ വിനിമയം നടത്താനും അതുവഴി അവരുടെ ജോലി സംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുമുള്ള വേദിയായിരുന്നു കണക്ട് 22. ജിദ്ദ തഹ്ലിയായിലുള്ള ഫ്രണ്ടൽ ഹോട്ടലിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് എൻജിനീയർ സാബിർ അധ്യക്ഷത വഹിച്ചു. എൻജിനീയർ ഫാത്തിമ ആദിലിന്റെ ഐസ് ബ്രേക്കിങ്ങോടെ പരിപാടികൾ ആരംഭിച്ചു. 'എഫക്ടിവ് ജോബ് ഹണ്ടിങ്' വിഷയത്തിൽ എൻജിനീയർ ഷാഹിദ് മലയിലും പേഴ്സനൽ ഫിനാൻസ് സെഷനിൽ ജമാൽ ഇസ്മായിലും സംസാരിച്ചു.

മോക്ക് ഇന്റർവ്യൂ കണക്ട് സെഷന് ഇക്ബാൽ പോക്കുന്ന്, മുഹമ്മദ് ബൈജു, താജുദ്ദീൻ, മുഹമ്മദ് കുഞ്ഞി, വിജിഷ ഹരീഷ് എന്നിവർ നേതൃത്വം നൽകി. സെഷൻ ജോബ് ഓപ്പർച്യൂനിറ്റി ഫോർ ലേഡീസ് സാറാ അൻസാരി അവതരിപ്പിച്ചു. അജ്മൽ, ജുനൈദ, ഫാത്തിമ എന്നിവർ അവതാരകരായിരുന്നു. അംഗങ്ങൾക്കായി സംഘടിപ്പിച്ച ലക്കി ഡ്രോ വിജയികൾക്കുള്ള സമ്മാനം അജ്ന, അൻവർ ലാൽ എന്നിവർ വിതരണം ചെയ്തു. സൈനുദ്ദീൻ, നൗഫൽ എന്നിവർ ചേർന്നു തയാറാക്കിയ പ്രമോ വിഡിയോ ശ്രദ്ധേയമായി.

എൻജിനീയേഴ്സ് സൂപ്പർ ലീഗ്, മെംബർ അനലിറ്റിക്സ് പ്രോഗ്രാം തുടങ്ങിയ പരിപാടികൾ ആകർഷകമായി. സഫ്‌വാൻ ഇ.എസ്.എൽ അവതരണവും ടീം രൂപവത്കരണവും നടത്തി.

ഹമീദ്, സാബിർ, സിയാദ്, ഫാത്തിമ അഷ്ഫാഖ് എന്നിവർ എൻജിനീയർ സൂപ്പർ ലീഗ് ട്രോഫി അനാച്ഛാദനം ചെയ്തു. ഇ.എസ്.എൽ ക്യാപ്റ്റന്മാരായി റോഷൻ, റിഷാദ്, സഹിർഷാ, ഷാഹിദ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

Tags:    
News Summary - Kerala Engineers Forum organized 'Connect 22'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.