കേളി കലാസാംസ്കാരികവേദി ന്യൂസനാഇയ്യ ഏരിയ സെമിനാറിൽ ഷാജി റസാഖ് മുഖ്യ പ്രഭാഷണം നടത്തുന്നു
റിയാദ്: കേളി കലാസാംസ്കാരികവേദി ന്യൂസനാഇയ്യ ഏരിയായുടെ ഒമ്പതാമത് സമ്മേളനത്തിന്റെ ഭാഗമായി ഏരിയ സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മാധ്യമങ്ങളും ഇന്ത്യൻ ജനാധിപത്യവും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.ന്യൂസനാഇയ്യ ദുബൈ മാർക്കറ്റ് ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ ഏരിയ ജോയന്റ് സെക്രട്ടറി തോമസ് ജോയി മോഡറേറ്ററായി. കേളി കേന്ദ്രകമ്മിറ്റി അംഗവും സാംസ്കാരിക കമ്മിറ്റി കൺവീനറുമായ ഷാജി റസാഖ് മുഖ്യ പ്രഭാഷണം നടത്തി. ഏരിയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ രാജേഷ് ഓണക്കുന്ന് പ്രബന്ധം അവതരിപ്പിച്ചു.ഏരിയാകമ്മിറ്റി അംഗങ്ങളായ അബ്ദുൽ കലാം, ഷമൽ രാജ്, താജുദീൻ, സജീഷ്, ഷൈജു ചാലോട്, വിവിധ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായ രാജൻ, പ്രവീൺ, ഹരികുമാർ, കിങ്സ്റ്റൻ എന്നിവർ സംസാരിച്ചു. ഏരിയ രക്ഷാധികാരി കൺവീനർ ബൈജു ബാലചന്ദ്രൻ, കേന്ദ്രകമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷിബു തോമസ്, ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി, എന്നിവർ സംസാരിച്ചു.കേളിയുടെ 12ാമത് കേന്ദ്രസമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ ഏരിയകളിൽ സെമിനാറുകൾ, വിവിധ ഇനം ഗയിമുകൾ എന്നിവ അരങ്ങേറുകയാണ്. ഏരിയ സാംസ്കാരിക കമ്മിറ്റി കൺവീനർ ബേബി ചന്ദ്രകുമാർ സ്വാഗതവും ഏരിയ വൈസ്പ്രസിഡൻറ് അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.