കേളി കലാസാംസ്കാരിക വേദി കോടിയേരി ബാലകൃഷ്ണൻ അനുസ്മരണത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് സംസാരിക്കുന്നു
റിയാദ്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എം.എൽ.എ, ആഭ്യന്തര മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്ന കോടിയേരി ബാലകൃഷ്ണെൻറ മൂന്നാമത് അനുസ്മരണ ദിനം കേളി കലാസാംസ്കാരിക വേദി രക്ഷാധികാരി സമിതി നേതൃത്വത്തിൽ ആചരിച്ചു.
ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൻ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സീബാ കൂവോട് സ്വാഗതം പറഞ്ഞു.
കലാപകാലത്ത് മതസൗഹാർദം കാത്തുസൂക്ഷിക്കാൻ സ്വജീവൻ വകവയ്ക്കാതെ മുന്നിട്ടിറങ്ങിയ കമ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു കോടിയേരിയെന്ന് അധ്യക്ഷ പ്രസംഗം നടത്തിക്കൊണ്ട് കെ.പി.എം. സാദിഖ് അഭിപ്രായപ്പെട്ടു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായി, ഗീവർഗീസ് ഇടിച്ചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കേളി കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.