കേ​ളി ഹോ​ത്ത യൂ​നി​റ്റ് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്താ​ർ

കേ​ളി ഹോ​ത്ത യൂ​നി​റ്റ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ ഹോ​ത്ത യൂ​നി​റ്റ് ജ​ന​കീ​യ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഹോ​ത്ത ബ​നീ ത​മീ​മി​ലെ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ സ​മൂ​ഹ നോ​മ്പു​റ​യി​ൽ ഹോ​ത്ത മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ, ഹോ​ത്ത​യി​ലേ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ വ്യ​ക്തി​ക​ൾ, ഇ​ത​ര സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശി​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ത്തി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

റി​യാ​ദി​ൽ​നി​ന്ന് 400 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഇ​ഫ്താ​ർ വി​രു​ന്ന് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മേ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും വി​വി​ധ രാ​ജ്യ​ക്കാ​രും പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​കി. ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ്, ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ ക​ലാം, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ ശ്യാം​കു​മാ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഷ​റ​ഫു​ദീ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ 51 അം​ഗ സം​ഘാ​ട​ക സ​മി​തി​യാ​ണ്​ ഇ​ഫ്​​താ​ർ ഒ​രു​ക്കി​യ​ത്. നൗ​ഷാ​ദ്, നി​യാ​സ്, അ​മീ​ൻ, ജ​യ​ൻ, ശ്യാം ​എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കി.

അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ പ്ര​ദീ​പ്‌ കൊ​ട്ടാ​ര​ത്തി​ൽ, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സു​ബ്ര​ഹ്​​മ​ണ്യ​ൻ, തി​ല​ക​ൻ, അ​ൽ​ഖ​ർ​ജ് ഏ​രി​യ പ്ര​സി​ഡ​ൻ​റ്​‌ ഷ​ബി അ​ബ്​​ദു​ൽ സ​ലാം, വൈ​സ് പ്ര​സി​ഡ​ൻ​റ്​‌ ഗോ​പാ​ല​ൻ, ഏ​രി​യാ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ റാ​ഷി​ദ്‌ അ​ലി, സ​മ​ദ്, ര​മേ​ശ​ൻ, ഷാ​ജ​ഹാ​ൻ, ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ നാ​സ​ർ പൊ​ന്നാ​നി, യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റും ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ സ​ജീ​ന്ദ്ര ബാ​ബു, യൂ​നി​റ്റ് ട്ര​ഷ​റ​റും ഏ​രി​യ ആ​ക്ടി​ങ്​ ട്ര​ഷ​റ​റു​മാ​യ രാ​മ​കൃ​ഷ്ണ​ൻ, യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഉ​മ​ർ മു​ക്താ​ർ എ​ന്നി​വ​ർ ഇ​ഫ്താ​റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Keli Hotha Unit organized Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.