റി​യാ​ദ്​ കേ​ളി​യു​ടെ ചി​കി​ത്സാ​സ​ഹാ​യം ഷ​ജീ​ർ മു​ഹ​മ്മ​ദ്‌ ബ​ഷീ​റി​ന് കൈ​മാ​റു​ന്നു

കേ​ളി ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ ഗൊ​ർ​നാ​ഥ യൂ​നി​റ്റ് അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം സ്വ​ദേ​ശി ഷ​ജീ​ർ മു​ഹ​മ്മ​ദ്‌ ബ​ഷീ​റി​ന് ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി. എ​ട്ട് വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഷ​ജീ​ർ അ​സു​ഖ​ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് തു​ട​ർ ചി​കി​ത്സാ​ർ​ഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ചി​കി​ത്സ​ക്കാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഗൊ​ർ​നാ​ഥ യൂ​നി​റ്റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റൗ​ദ ഏ​രി​യ അം​ഗ​ങ്ങ​ളും കേ​ന്ദ്ര ക​മ്മി​റ്റി​യും സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കൈ​മാ​റി​യ​ത്. ക​ണി​യാ​പു​ര​ത്തെ ഷ​ജീ​റി​​ന്റെ വ​സ​തി​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി അം​ഗ​മാ​യി​രു​ന്ന സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മം​ഗ​ല​പു​രം സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു മു​ല്ല​ശ്ശേ​രി ഫ​ണ്ട് കൈ​മാ​റി. മം​ഗ​ല​പു​രം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ. ​സോ​മ​ൻ, പ്ര​വാ​സി​സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി ബി.​എ​ൽ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ​കു​മാ​ർ കേ​ശ​വ​പു​രം സ്വാ​ഗ​ത​വും പ്ര​വാ​സി​സം​ഘം മം​ഗ​ല​പു​രം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​‌ അ​ഡോ​ൾ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Keli handed over the medical aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.