ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ച ബലരാമൻ മാരിമുത്തുവിനുള്ള കേളി കലാസാംസ്കാരിക വേദിയുടെ കുടുംബസഹായ ഫണ്ട് കൈമാറിയപ്പോൾ
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരണമടഞ്ഞ കേളി കലാസാംസ്കാരിക വേദിയുടെ സുലൈ ഏരിയ ട്രഷററായിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി ബലരാമൻ മാരിമുത്തുവിന്റെ കുടുംബസഹായ ഫണ്ട് കൈമാറി. ഫറോക്കിലെ ബലാരാമന്റെ വസതിയിൽ ഒരുക്കിയ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ അധ്യക്ഷതവഹിച്ചു.
സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി രാധാഗോപി ഫണ്ട് കൈമാറി. ബലരാമന്റെ ഭാര്യയും മക്കളും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.ഏരിയ കമ്മിറ്റി അംഗം സുധീഷ് കുമാർ, ഫാറൂഖ് കോളജ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബീന കരംചന്ത്, ബ്രാഞ്ച് അംഗങ്ങൾ, കേളി സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി, കേളി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് ചാലിയം എന്നിവർ സംസാരിച്ചു. വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറി പി.കെ വിജിത് സ്വാഗതവും ഫറോക്ക് ഏരിയ കമ്മിറ്റി അംഗം സുധീഷ് നന്ദിയും പറഞ്ഞു.
കോഴിക്കോട് ഫാറൂഖ് കോളജ് പവിത്രം വീട്ടിൽ പരേതരായ മാരിമുത്ത് -ലക്ഷ്മി ദമ്പതികളുടെ മകനാണ് ബലരാമൻ. 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് 18 ൽ ബാർബർ ഷോപ് നടത്തിവരുകയായിരുന്നു.നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ ആശുപത്രിയിൽ എത്തിക്കുകയും ശസ്ത്രക്രിയ കഴിഞ്ഞ് അടുത്ത ദിവസം രാത്രിയോടെ മരണപ്പെടുകയായിരുന്നു. മാറത് യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം എന്നീ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനംവഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.