കെ.ഡി.എം.എഫ് റിയാദ് ‘മെറിറ്റ് ഇവൻറ് 26’ ശ്രദ്ധേയമായി

റിയാദ്: സാങ്കേതിക പുരോഗതിയുടെ ആധുനിക സാഹചര്യത്തിൽ, ധാർമികതയും മാനവിക മൂല്യങ്ങളും വിദ്യാർഥികൾ കൈവിടരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് മുബഷിർ തങ്ങൾ ജമലുല്ലൈലി പ്രസ്താവിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കായി കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്കാര വിതരണ പരിപാടി ‘മെറിറ്റ് ഇവൻറ് 26’ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ബഷീർ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്ല ബാഖവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഓർഗനൈസിങ് സെക്രട്ടറി ജുനൈദ് മാവൂർ ആമുഖ പ്രഭാഷണം നിർവഹിച്ചു.

വൈസ് പ്രസിഡൻറ് ഷമീജ് പതിമംഗലം ‘മെരിറ്റ് ഇവൻറ് 26’ വിശദീകരണം നടത്തി. കൊടുവള്ളി എം.എൽ.എ പി.കെ. ഫിറോസ് മുഖ്യാതിഥിയായിരുന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ.പി. അഷ്‌റഫ്‌, ജില്ലാ സെക്രട്ടറി റാഷിദ്‌ കാക്കുനി എന്നിവർ അനുമോദന പ്രസംഗം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സമദ് പെരുമുഖം എന്നിവർ ആശംസകൾ നേർന്നു.

അഷ്‌റഫ്‌ കൊടുവള്ളി, ശരീഫ് കട്ടിപ്പാറ, അബ്ദുസ്സലാം കളരാന്തിരി, ശാഫി അസ്‌ലമി, സഫറുള്ള കൊയിലാണ്ടി, സഫറുള്ള കൂളിമാട്, അബ്ദുൽ മജീദ് ദാരിമി, സിദ്ധീഖ് ഫൈസി, മുഹമ്മദ്‌ കായണ്ണ, മുഹ്സിൻ മുസ്‌ലിയാർ, മുഹമ്മദ്‌ ശാഫി, നിസാർ മടവൂർ, നിഷാദ്, നൗഷാദ്, അബ്ദുറഹ്മാൻ, പി.എം. അബൂബക്കർ, ഇസ്മാഈൽ പന്നൂർ, സലീം പുറായിൽ, മുജീബ് റഹ്മാൻ മടപ്പള്ളി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.

കുടുംബ വേദി നേതാക്കളായ സുബു അബ്ദുസ്സലാം, റഷീദ ശരീഫ്, റഹീമ ശാഫി, ഷാനിബ ചാലക്കര, നുസൈബ മടവൂർ, ഹബീബ ജുനൈദ്, സുനീറ അബ്ദുസമദ് എന്നിവരും സംബന്ധിച്ചു. നാറ്റീവ് വിങ് കൺവീനർ ശരീഫ് തലപ്പെരുമെണ്ണ സ്വാഗതവും ഷാഫി അസ്ലമി നന്ദിയും പറഞ്ഞു.

Tags:    
News Summary - KDMF Riyadh ‘Merit Event 26’ was notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.